Advertisment

മതിയായ സുരക്ഷാ ഉപകരണങ്ങില്ല; ജര്‍മ്മനിയില്‍ നഗ്നരായി പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍

New Update

publive-image

Advertisment

മ്യൂണിച്ച്: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജര്‍മ്മനിയില്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് ജര്‍മ്മനിയില്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ നഗ്നരായി പ്രതിഷേധിച്ചു.

ഫ്രാന്‍സിലെ ഡോക്ടറായ അലന്‍ കൊളംബി സമാന പ്രതിഷേധം ഇതിന് മുമ്പ് നടത്തിയിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജര്‍മ്മനിയിലെ ഡോക്ടര്‍മാരും പ്രതിഷേധിച്ചത്.

സുരക്ഷാ ഉപകരണങ്ങളുടെ അഭാവം തങ്ങളെ അപകടത്തിലാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെട്ടു.

മുറിവുകള്‍ തുന്നാന്‍ പഠിച്ച തങ്ങള്‍ ഇപ്പോള്‍ മാസ്‌കുകള്‍ തുന്നാന്‍ പഠിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടെങ്കിലും മരണനിരക്കില്‍ താരതമ്യേന കുറവ് രേഖപ്പെടുത്തിയ രാജ്യമാണ് ജര്‍മ്മനി.

161197 പേര്‍ക്കാണ് ജര്‍മ്മനിയില്‍ കൊവിഡ് ബാധിച്ചത്. 6405 പേര്‍ മരിച്ചു. 120400 പേര്‍ രോഗമുക്തരായി.

Advertisment