Advertisment

ദഹന പ്രശ്‌നത്തിനും നെഞ്ചെരിച്ചിലിനും ഇഞ്ചിയിലൂടെ പരിഹാരം

New Update

എത്ര ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും ആരോഗ്യത്തിന് നല്‍കുന്ന ഗുണത്തെക്കുറിച്ച്‌ പലര്‍ക്കും കൃത്യമായി അറിയാന്‍ കഴിയില്ല. എന്നാല്‍ ഇഞ്ച് ആയുസ്സിന്റെ അളവ് കോലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും പ്രാധാന്യമാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇഞ്ചിക്ക് നല്‍കുന്നത്.

Advertisment

publive-image

ഛര്‍ദ്ദിയും മനം പിരട്ടലും

പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഛര്‍ദ്ദിയും മനം പിരട്ടലും. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി. ഗര്‍ഭിണികള്‍ക്കും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരു കഷ്ണം ഇഞ്ചിയെടുത്ത് അതില്‍ അല്‍പം ഉപ്പ് മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഗര്‍ഭിണികളില്‍ മാത്രമല്ല അല്ലാതെ തന്നെ ആര്‍ക്ക് വേണമെങ്കിലും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ ഇഞ്ചി ഉപയോഗിക്കാവുന്നതാണ്.

ദഹന പ്രശ്‌നവും നെഞ്ചെരിച്ചിലും

പലപ്പോഴും പലരിലും ഉണ്ടാവുന്ന ആരോഗ്യ പ്രതിസന്ധിയാണ് നെഞ്ചെരിച്ചിലും ദഹന പ്രശ്‌നങ്ങളും. ഇതിന് പരിഹാരം കാണാന്‍ പലരും ഇഞ്ചിയെ ആശ്രയിക്കുന്നു. എന്നാല്‍ ഇനി അല്‍പം ഉപ്പും കൂട്ടി ഇഞ്ചി കഴിച്ച്‌ നോക്കൂ. ഇത് നെഞ്ചെരിച്ചിലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിമിഷ നേരം കൊണ്ട് തന്നെ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍

രോഗപ്രതിരോധ ശേഷി ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞ് വരുന്ന അവസ്ഥയിലാണ് നമ്മളോരോരുത്തരും ജീവിക്കുന്നത്. അതുകൊണ്ട് തന്നെഅതിനെ വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇഞ്ചി ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സാധാരണത്തേതില്‍ നിന്ന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇമ്മ്യൂണിറ്റിയെ നിലനിര്‍ത്തുന്നതിനും ഇഞ്ചി സഹായിക്കുന്നു.

പുരുഷ വന്ധ്യത

പുരുഷ വന്ധ്യതക്ക് കാരണമാകുന്ന പ്രതിസന്ധികളേയും പ്രശ്നങ്ങളേയും ഇല്ലാതാക്കി പുരുഷ വന്ധ്യതയെ ഇല്ലാതാക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു. ഇത് സ്പേം കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദാരണം കൃത്യമാക്കുന്നതിനും സഹായിക്കുന്നു.

അതിലുപരി ഇഞ്ചി കഴിക്കുന്നതിനും പുരുഷന്‍മാരില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് എന്നും രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പായി ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് ശീലമാക്കുക. ഇത് പല വിധത്തിലുള്ള പുരുഷ ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

ginger use
Advertisment