Advertisment

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കൂടി, 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,840 രൂപയായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കൂടി.  240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,840 രൂപയായി. ഗ്രാമിന്റെ വിലയും കൂടിയിട്ടുണ്ട്. 30 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയായി.ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധവുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Advertisment

publive-image

കഴിഞ്ഞ മാസം ഏഴിന് പവന് 42000 രൂപ രേഖപ്പെടുത്തി സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു. തുടര്‍ന്ന് പടിപടിയായി സ്വര്‍ണവില താഴോട്ട് പോകുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തിയത്. എന്നാല്‍ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പിന്നീട് സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കുന്നതാണ് കണ്ടത്.

ഈ മാസം അഞ്ചിന് അടുത്തകാലത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 37,360 എന്ന നിലയിലാണ് എത്തിയത്. പിന്നീടുളള ദിവസങ്ങളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തുന്നതാണ് ദൃശ്യമായത്.

gold price
Advertisment