Advertisment

രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന; ഇന്നത്തെ പവന്‍ വില 35,280 രൂപ !

New Update

കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നത്തെ പവന്‍ വില 35,280 രൂപ. ഗ്രാമിന് 10 രൂപ കൂടി 4410 ആയി.

Advertisment

publive-image

സംസ്ഥാനത്ത് ഇന്നലെയും മിനിയാന്നും സ്വര്‍ണ  വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 35200 ആയിരുന്നു വില. വ്യാഴാഴ്ച എണ്‍പതു രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഈ മാസം മൂന്നിനാണ് സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വില വന്നത്-36960 രൂപ.21ന് വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി-35120.

gold price
Advertisment