Advertisment

സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില ഇടിഞ്ഞു: സ്വർണ്ണക്കടത്ത് കുറഞ്ഞേക്കുമെന്ന് സാമ്പത്തിക വിദ​ഗ്ദർ

New Update

കൊച്ചി: സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റിൽ ഇന്ന് പ്രഖ്യാപിച്ചതോടെ സ്വർണവില കുറയുന്നതിന് വഴിയൊരുങ്ങി.

Advertisment

publive-image

12.5 ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം 7.5 ശതമാനമാക്കിയാണ് കുറച്ചതെങ്കിലും സ്വർണത്തിന് സാമൂഹിക ക്ഷേമ സെസ് ഏർപ്പെടുത്തിയതിനാൽ ഫലത്തിൽ പത്ത് ശതമാനം സെസായിരിക്കും ഇനി സ്വർണത്തിന് നൽകേണ്ടിവരിക.

രാജ്യത്തിൻ്റെ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ ശക്തമായി മാറിയ സ്വർണക്കടത്തിനെ ഒരു വലിയ പരിധി വരെ തടയാൻ സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്നത് സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ പറയുന്നു.

സ്വർണത്തിൻ്റെ വില കുറയാനും സ്വർണക്കടത്ത് കുറയാനും ഇതു വഴിയൊരുക്കും. ബജറ്റ് പ്രഖ്യാപനം വന്നതിന് പിന്നാലെ വൈകിട്ട് മൂന്ന് മണിയോടെ സ്വർണ വിലയിൽ കുറവ് വന്നിട്ടുണ്ട്. പവന് നാന്നൂറ് രൂപയോളം ഇന്നിപ്പോൾ കുറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിൻ്റെ വിശദവിവരങ്ങൾ ലഭിച്ചാൽ സ്വർണവിലയിൽ ഇനിയും കുറവ് വരാനാണ് സാധ്യതയെന്ന് സ്വർണ്ണ വ്യാപാരികൾ പറയുന്നു

Advertisment