Advertisment

വീണ്ടും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് 800 രൂപ കൂടി, വില വീണ്ടും 40,000 തൊട്ടു

New Update

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ച് സ്വര്‍ണവില വീണ്ടും 40,000 തൊട്ടു. 800 രൂപ വര്‍ധിച്ചാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 40,000ല്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ് എന്ന് സൂചന നല്‍കിയാണ് ഇന്ന് പവന് ഒറ്റയടിക്ക് 800 രൂപ കൂടിയത്.

Advertisment

publive-image

ആഗോളവിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നത്. അമേരിക്ക- ചൈന വ്യാപാര യുദ്ധം വീണ്ടും മുറുകിയതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് സംബന്ധിച്ച സംശയങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 100 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 5000 തൊട്ടു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചത്.

ഒരു ഘട്ടത്തില്‍ ഒരു മാസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ആറായിരം രൂപയിലധികം വില വര്‍ധിച്ചിരുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുന്നതാണ്് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

gold price gold price increase
Advertisment