ഷൗക്കത്തലി !2015 നവമ്പറിൽ 150 പേരുടെ മരണത്തിനിടയാക്കിയ ഫ്രാൻസിലെ ബോംബ് സ്ഫോടനങ്ങൾക്ക് ശേഷം ഫ്രഞ്ച് സർക്കാർ ഇന്ത്യൻ സർക്കാരിനോട് അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു .
/sathyam/media/post_attachments/Ln74rEJ9Ihi3MKiXRAsE.jpg)
ഐഎസുമായി ബന്ധപ്പെട്ട സ്ഫോടനമായതുകൊണ്ട് ഇന്ത്യ സഹകരിക്കുകയും അന്നത്തെ ചുറുചുക്കുള്ള ഓഫീസറായ കേരളത്തിന്റെ ഷൗക്കത്ത് അലിയെ ഫ്രാൻസിലേക്ക് അയക്കുകയും ചെയ്തു .
ആക്രമണം നടത്തിയ സുബ്ഹാനി ഇറാഖിലെ മൊസൂളിൽ നിന്നും കടത്തിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് കണ്ടുപിടിക്കുകയും ഫ്രഞ്ച് ഇന്റലിജൻസ് ഏജൻസിയുടെ പ്രശംസാപത്രം ലഭിക്കുകയും ചെയ്ത 1995 കേരള പോലീസ് ബാച്ചിലെ റാങ്ക് ഹോൾഡർ .
/sathyam/media/post_attachments/4iIGsNd2tdsDch1OE5Oi.jpg)
കെ മധു എസ്എൻ സ്വാമി ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് ഇന്നിപ്പോൾ കേരളത്തിലെ സ്വർണ്ണക്കടത്ത് അന്വേഷണം ആരംഭിക്കുവാൻ പോകുന്നത് .
മുടക്കോഴിമല എന്നാൽ അധികമാരും അങ്ങോട്ട് പോകാറില്ല . അങ്ങോട്ട് പ്രവേശിപ്പിക്കാറില്ല . ദുരൂഹതകളുടെ ഒരു കുഗ്രാമമാണ് ആ പ്രദേശം . സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും വലിയ പാർട്ടിഗ്രാമമായ മുടക്കോഴി മലയിൽ കയറിച്ചെന്ന് കേരളത്തിലെ ഏറ്റവും കൊടിയ ക്രിമിനലായ കൊടി സുനിയെ അറസ്റ്റ് ചെയ്തപ്പോൾ ഷൗക്കത്ത് അലിയെ പരസ്യമായി കൊല്ലുമെന്ന് സുനി വെല്ലുവിളിച്ചത്രേ .
അപ്പോൾ തന്നെ പരസ്യമായി അവനെ ചെകിട്ടത് അടിച്ചുകൊണ്ട് കൊല്ലടാ എന്ന് പറഞ്ഞ തലശ്ശേരി സ്റ്റേഷൻ ഡിവൈഎസ്പി . കുഞ്ഞനന്തനെ അറസ്റ്റ് ചെയുമെന്നായപ്പോൾ കുഞ്ഞനന്തൻ വെല്ലുവിളിച്ചു . തൊടാനാകില്ലെന്ന് പറഞ്ഞു , എവിടെക്കോ മുങ്ങി . എലിയെ മാളത്തിൽ നിന്നും ചാടിക്കുന്നപോലെ ചാടിച്ചുകൊണ്ട് കീഴടക്കി . കുഞ്ഞനന്തനായിരുന്നു സിപിഎമ്മിന്റെ ആരാച്ചാർ . ആ സഖാവിനെ ആർക്കും തൊടാനാവില്ല എന്നായിരുന്നു കൊമ്പൻ സ്രാവുകൾ കരുതിയിരുന്നത് . എല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് ഷൗക്കത്ത് കയ്യാമം വെച്ചപ്പോൾ തലപ്പത്തിരിക്കുന്നവർ ഞെട്ടിത്തരിച്ചു.
/sathyam/media/post_attachments/BkquOoSIBXbIzEu0mfW7.jpg)
കോഴിക്കോട്ട്ടിപി ദാസൻ അനുസ്മരണ യോഗത്തിൽ പങ്കെടുക്കുവാൻ അതിരാവിലെ എഴുന്നേറ്റ് കുളിച്ചു (കുറിതൊട്ട് ) വീട്ടിൽ നിന്നും നാല് ഗുണ്ടകളുമായി പുറപ്പെട്ട കോഴിക്കോടിന്റെ ചുവന്ന മുത്ത് മോഹനൻ മാസ്റ്ററെ കൊയിലാണ്ടി പോലീസ് സ്റ്റെഷന്റെ അടുത്തുള്ള പന്തലായനി യുപി സ്‌കൂളിന്റെ മുന്നിൽ വെച്ച് മോഹനൻ മാസ്റ്ററും കൂട്ടരും സഞ്ചരിച്ച വാഹനങ്ങളുടെ കുറുകെ പോലീസ് ജീപ്പുകൾ പാഞ്ഞെത്തി സിനിമ സ്റ്റൈലിനെ വെല്ലുന്ന രീതിയിൽ അറസ്റ്റ് ചെയ്‌തത് ബിബിസിയും സിഎൻ എന്നും വാർത്തയാക്കി .
കുഞ്ഞനന്തന്റെ അറസ്റ്റോടെയാണ് മോഹനൻ മാസ്റ്ററുടെ പേരും രാഗേഷിന്റെ പേരും പൊലീസിന് ലഭിക്കുന്നത് . അന്നത്തെ പാർട്ടി സെക്രട്ടറി ടിപി രാമകൃഷ്ണനും വിവി ദക്ഷിണാമൂർത്തിയും എളമരം കരീമും കാലുപിടിച്ചിട്ടും മോഹനൻ മാസ്റ്ററെ കയ്യാമം വെച്ചപ്പോൾ സിപിഎമ്മിന്റെ അടിത്തറ കേരളത്തിൽ ഇളകുന്നതായി അവർക്ക് തന്നെ തോന്നിത്തുടങ്ങി .
/sathyam/media/post_attachments/BUOJjiw17kQ5IA7Bd6yL.jpg)
ഷാഫിയുടെ മൊബൈൽ സിം തലശ്ശേരിയിലെ പുഴയിൽ നിന്നും കണ്ടെടുക്കുകയും അതിൽനിന്നും സിപിഎമ്മിന്റെ സമുന്നതനായ നേതാവിനയച്ച എസ്എംഎസ് സന്ദേശം ലഭിക്കുകയും ചെയ്തു . ടിപിയെ വെട്ടി നുറുക്കി പത്ത് മിനിട്ടു കഴിഞ്ഞപ്പോൾ '' done '' എന്നായിരുന്നു ആ സന്ദേശം . അത് അയച്ചത് ഒരു കൊമ്പൻ സ്രാവിനും . അങ്ങോട്ട് ഷൗക്കത്ത് എത്തുമെന്നായപ്പോൾ സോളാർവിഷയവും ബാർകോഴ വിഷയവും കത്തിച്ചുകൊണ്ട് കേരളത്തിന്റെ തലസ്ഥാനം സമരഭൂമി ആക്കിയപ്പോൾ കോംപ്രമൈസുകളെ മുന്നിൽ കണ്ടുകൊണ്ട് ഷൗക്കത്ത് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലേക്ക് കുടിയേറുകയായിരുന്നു . അത്രത്തോളം ഭീഷണികൾ നേരിട്ടും അല്ലാതെയും അവരൊക്കെ നേരിട്ടിരുന്നു . അതിന്നർത്ഥം ടിപി കേസിൽ പിന്നെയും ആരൊക്കെയോ ബാക്കി നിൽക്കുന്നു .
ഗോവക്കാരോ മുംബൈക്കാരോ ഡോണുകൾ അല്ലാതെ തലശ്ശേരിക്കാർ മാത്രം നിയന്ത്രിക്കുന്ന കേരളത്തിലെ ഡിപ്ലോമാറ്റിക്ക് കള്ളക്കടത്ത് ഭരണക്കാരുടെ ഒത്താശകളോടെ മാത്രമാണ് അരങ്ങേറുന്നത് .
ഇന്ത്യയുമായി സൗഹാർദ്ദമുള്ള മറ്റു രാജ്യങ്ങളിലെ ഡിപ്ലോമാറ്റ് ചാനലുകളെ ദുരുപയോഗം ചെയ്തുകൊണ്ട് കാണിച്ചുകൂട്ടുന്ന പേക്കൂത്തുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല .
/sathyam/media/post_attachments/4NPsscHfhcYb67GV4U7W.jpg)
എൻഐഎ ആദ്യം ചോദ്യം ചെയ്യണ്ടത് രാജ്യത്തെ ചില ചാനൽ മേധാവികളെയാണ് . സാമ്പത്തികമായി പ്രതിസന്ധിയിലായ ചില ചാനലുകാർ സമൂഹത്തിലെ നാണക്കേടുകളും പോലീസും കോടതിയും അറസ്റ്റും ഒക്കെ ഒഴിവാക്കുവാൻ ഉപദേശകർ മുഖേന പാർട്ടി നേതാക്കളേയോ മുഖ്യന്‍മാരെയോ കാണുന്നു . അവർ പിന്നെ ആ കടം വീട്ടുകയും ഭരണത്തിലും മീഡിയകളിലും സുപ്രധാന കണ്ണികളായി മാറുകയും ചെയ്യുന്നു .
പണം വാങ്ങിയ ചാനലുകാർക്ക് അവരുടെ നട്ടെല്ലിന് പകരമായി വാഴപ്പിണ്ടിയും കൊള്ളിത്തണ്ടും ഒക്കെ ആകുന്നു . അവർ പിന്നെ സ്വർണ്ണം കടത്തുവാൻ കൂട്ടുനിന്നവർ ഒളിച്ചു കഴിയുന്ന സ്ഥലത്തുപോയി അവരുടെ കരച്ചിലുകൾ ജനങ്ങളിൽ എത്തിക്കുന്നു . മുപ്പത് കൊല്ലം മുൻപാണ് ഈ വക വോയ്‌സ് ക്ലിപ്പുകൾ ഇറങ്ങിയത് എങ്കിൽ കുറച്ചെങ്കിലും പേരെ വിശ്വസിപ്പിക്കാമായിരുന്നു . കഷ്ടം എസ്കെഎൻ കഷ്ടം !!!
അടുത്തതായി ചോദ്യം ചെയേണ്ടത് ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കാരുടെ മക്കളെയും അവരുടെ നിഴലായി നടക്കുന്ന ഉപദേശക വൃന്ദത്തെയും ആണ് . പിന്നെ കൂടുതൽ അന്വേഷണം ഒന്നും നടത്തേണ്ടിവരില്ല . എല്ലാം മണി മണിയായി അവർ പറഞ്ഞുതരും . അപ്പോൾ പിന്നെ വേറെ എങ്ങോട്ടും അലഞ്ഞുതിരിയേണ്ട കാര്യമില്ല .
/sathyam/media/post_attachments/LLChjLnuYgmp18O0GzxI.jpg)
ബെംഗളൂരിലാണ് അവരെല്ലാം ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത് . ബെംഗളൂരു വഴിയും ചെന്നൈ വഴിയും നേപ്പാൾ വഴിയും ഒരുപാട് സ്വർണ്ണം കടത്ത് നടക്കുന്നുമുണ്ട് . ഡിപ്ലോമാറ്റിക് വഴിയിലൂടെ സ്വർണ്ണം കടത്തുവാൻ ഇവർ മുംബൈ എയർപോട്ട് വഴി ശ്രമിച്ചിരുന്നു . അത് നടക്കാതെ വന്നപ്പോഴാണ് ഈ സ്വപ്നയും സറീത്തും ഒക്കെ ആകർഷിക്കപ്പെടുന്നത്.
ഇപ്പോഴത്തെ സ്വർണ്ണക്കടത്തിലെ ചെറുപ്പക്കാർ പേരിന് മാത്രം ഒരു കമ്പനി ആരംഭിക്കുകയും ആ കമ്പനിക്ക് ഏറ്റവും നല്ല കച്ചവടത്തിനുള്ള അവാർഡുകൾ വാങ്ങുകയും ആ ഫോട്ടോകൾ കാണിച്ചുകൊണ്ട് ബംഗളൂരിൽ പഠിക്കുന്ന മലയാളി പെൺകുട്ടികളെയും രണ്ടാം നിര സിനിമ നടിമാരെയും വക്കുപൊട്ടിയ മോഡലുകളെയും തങ്ങളുടെ കൂടെ കൊണ്ടുനടന്ന് വേദനിക്കുന്ന കോടീശ്വരന്മാരിൽ നിന്നും ലാഭം കൊടുക്കാം എന്ന പേരിൽ പണം വാങ്ങി ദിനേനെ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണവാങ്ങി ഉരുക്കി പലരൂപത്തിലാക്കി കേരളത്തിലേക്ക് കൊണ്ടുവരുന്നതും അത് കോയമ്പത്തൂരിൽ വിറ്റഴിക്കുന്നതും .
/sathyam/media/post_attachments/Bpe6wiVhDF6jJmQ2nHvl.jpg)
ഈയിടെയായിഈ ചെറുപ്പക്കാർക്ക് മൊത്തം പ്രശ്നങ്ങൾ ആയിരുന്നു . വിദേശത്തെ ജയിലിലും കൊഫെപോസ അറസ്റ്റ് ഭീഷണികളും അതിനിടക്ക് അറബി അന്വേഷിച്ചുവരലും ഡിഎൻഎ വിവാദവുമൊക്കെ . അപ്പോൾ നേരെ ചൊവ്വേ ആരും പണം മുടക്കാനില്ലാതായപ്പോൾ ബംഗളൂരിലെ മയക്കുമരുന്ന് ലോബികളുമായാണ് ഇപ്പോൾ ഡീലുകൾ .
ഷൗക്കത്തിനറിയാം രണ്ടാമതും പിണറായി അധികാരത്തിലെങ്ങാനും വന്നാൽ ''പക വീട്ടാനുള്ളതാണെന്ന്'' ഉള്ള ആപ്തവാക്യം ആപ്റ്റ് ആയി ചെയ്തുതീർക്കുമെന്ന് . കൊമ്പൻ സ്രാവുകളെ പൂട്ടണമെങ്കിൽ നിസ്സാരകേസുകൾ ചുമത്തിയാൽ പോരാ.
/sathyam/media/post_attachments/1LLyRYAJddQFrNfYM4OQ.jpeg)
ചുരുങ്ങിയത് രാജ്യദ്രോഹക്കുറ്റം തന്നെ വേണമെന്ന് . ആയതിനാൽ കേന്ദ്രത്തിൽ ചോദിച്ചുവാങ്ങി വരാനിരിക്കുകയാണ് . കൂടാതെ ഇതിൽ തലപ്പത്ത് ഇടപെട്ടിട്ടുള്ള ചെറുപ്പക്കാർ മുഴുവൻ ന്യുനപക്ഷമായതുകൊണ്ട് ആ വിഭാഗത്തെ മനസ്സിലാക്കി കൊടുക്കണമെങ്കിൽ ഇങ്ങനെയൊരു ഉദ്യോഗസ്ഥൻ തന്നെ വേണം .
ഉദാഹരണമായി ഫയാസിനെ കസ്റ്റംസ് പിടിച്ചപ്പോൾ അന്നവർ മുഖ്യനെയും മറ്റുള്ളവരെയും വിളിച്ചു . കസ്റ്റംസ് ഉദ്യോഗസ്ഥൻ ഫയാസിന്റെ മതത്തിൽ പെട്ട ആളായതുകൊണ്ട് അപ്പോൾ തന്നെ ചെകിടത്ത് രണ്ടെണ്ണം കൊടുത്തുകൊണ്ട് കേസിന്റെ വകുപ്പുകൾ ദൃഢമാക്കി എഴുതി . അല്ലെങ്കിൽ അവൻ കേസിൽ കുടുങ്ങുമായിരുന്നില്ല .
/sathyam/media/post_attachments/SGoGF34VL1f9cvDnkGnK.jpg)
എന്തായാലും കേരളം കാത്തിരുന്ന നന്മക്കായി ജനങ്ങൾ ഒന്നടങ്കം കാത്തിരിക്കുന്നു . കേരളത്തിലെ ജീവിച്ചിരിക്കുന്ന ഡോണുകളെയും അവരുടെ കിങ്കരന്മാരെയും വെറുതെ വിടില്ലെന്ന ഒരു വിശ്വാസം ഇപ്പോൾ തോന്നുന്നു . കോംപ്രമൈസുകൾ ഇല്ലാതിരുന്നാൽ !!!
എൻഐഎ യെ വരവേൽക്കുവാൻ തയാറായിക്കൊണ്ട് മുടക്കോഴി മലയിൽ നിന്നും സഖാവ് ദാസനും കേരളത്തിൽ ഇനിയൊരു ഡോണും വളരരുത് എന്നാശിച്ചുകൊണ്ട് ഡോൺ വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us