Advertisment

തിരുവനന്തപുരം സ്വർണക്കടത്ത് : ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കൂടി കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള വർക്ക്‌ഷോപ്പ് ഉടമയുടെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

Advertisment

publive-image

കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് കോൺസുലേറ്റ് പിആർഒ സരിത്തിനും സ്വപ്‌നാ സുരേഷിനും പുറമേ മൂന്ന് പേരെ പ്രതികളാക്കും. സ്വർണമെത്തിച്ച കൊച്ചി സ്വദേശി ഫയാസ് ഫരീദാണ് മുഖ്യപ്രതി. കൊടുവള്ളി സ്വദേശികളായ രണ്ടു പേരെ കൂടി പ്രതി ചേർത്തേക്കുമെന്നാണ് സൂചന.

കേസിൽ ത്രിതല അന്വേഷണമാണ് നടക്കുക. കസ്റ്റംസ്, സിബിഐ, എൻഐഎ എന്നീ ഏജൻസികളാണ് കേസ് അന്വേഷിക്കുക. സ്വർണക്കടത്ത് കസ്റ്റംസ് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി അന്വേഷണം സിബിഐക്കാണ്. രാജ്യസുരക്ഷാ സംബന്ധിച്ച കാര്യങ്ങൾ എൻഐഎയും അന്വേഷിക്കും. പ്രാഥമിക അന്വേഷണ വിവരങ്ങൾ കൈമാറാൻ കസ്റ്റംസിനോട് സിബിഐയും എൻഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്നയ്ക്ക് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കരൻ സ്വപ്നയുടെ വലയിലെ ഒരാൾ മാത്രമാണെന്ന് സിബിഐ പറയുന്നു.

Advertisment