Advertisment

നമ്മെ നയിക്കാൻ ഇനി അമിതാബ് ബച്ചൻ !ഗൂഗിൾ മാപ്പിൽ ഇനി അമിതാബിന്റെ ശബ്ദം മുഴങ്ങും

New Update

ഡ്രൈവിംഗ് യാത്രയിൽ നമുക്ക് വഴികാട്ടിയാകുന്ന ഗൂഗിൾ Map നാവിഗേഷനിൽ ഇനി മുഴങ്ങുക ബോളിവുഡ് ഇതിഹാസ നായകൻ അമിതാബ് ബച്ചന്റെ ശബ്ദമാകും. ഇതുവരെ അതിൽ മുഴങ്ങിയിരുന്നത് ന്യൂ യോർക്ക് സ്വദേശിനിയായ Karen Jacobsen എന്ന വനിതയുടേതാണ്. ആസ്‌ത്രേലിയയിൽ ജനിച്ച് ന്യൂയോർക്കിൽ കഴിയുന്ന ഇവർ ഒരു ഗായികയും പാട്ടെഴുത്തുകാരിയും റിക്കാർഡിംഗ് ആർട്ടിസ്റ്റുമാണ്.

Advertisment

publive-image

ഗൂഗിൾ തങ്ങളുടെ നാവിഗേഷനിൽ ഉടൻതന്നെ അമിതാബ് ബച്ചന്റെ ശബ്ദം ഇംഗ്ലീഷിൽ ഉൾക്കൊള്ളിക്കു കയാണ്. ഇതിനുള്ള ചർച്ചകൾ അവസാനവട്ടത്തിലെത്തിക്കഴിഞ്ഞു.

അമിതാബിന്റെ ശബ്ദം ഏറ്റവും മികച്ചതും വളരെ ഗാംഭീര്യമുള്ളതുമാണെന്ന് ഗൂഗിൾ കണ്ടെത്തിയിരുന്നു. മാത്രവുമല്ല ഇന്ത്യയെക്കൂടാതെ ചൈന, റഷ്യ , പാക്കിസ്ഥാൻ,ബംഗ്ളാദേശ്, ഈജിപ്റ്റ്, ഇൻഡോനേഷ്യ, ശ്രീലങ്ക,സിംഗപ്പൂർ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ അമിതാബിന് ധാരാളം ആരാധകരുമുണ്ട്.

താമസിയാതെ ഗൂഗിൾ map നേവിഗേഷനിൽ നമുക്ക് അമിതാബ് ബച്ചന്റെ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്‌ വാഹനമോടിക്കാവുന്നതാണ്.

GOOGLE MAP
Advertisment