Advertisment

അന്ത്യാളം ഇടവകയിൽ കുടുംബകൂട്ടായ്മയ്ക്കു നവീന മുഖം; സമൂഹ പ്രാർത്ഥന ഗൂഗിൾ മീറ്റ് ആപ് വഴി !!!

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:  പ്രാർത്ഥനയ്ക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് റവ. ഫാ. ജയിംസ് വെണ്ണായിപ്പിള്ളിയും അന്ത്യാളം സെൻറ് മാത്യൂസ് ഇടവകയും.......

Advertisment

കൊറോണക്കാലത്തു എല്ലാ ഇടവകാംഗങ്ങളുടെയും പേരുകൾ ദേവാലയത്തിലെ ഇരിപ്പിടത്തിൽ എഴുതിവെച്ചു വിശുദ്ധ കുർബാന അർപ്പിച്ച അന്ത്യാളം ഇടവക പ്രാർത്ഥനയുടെ പുതിയ മുഖവുമായി വീണ്ടും ശ്രദ്ധേയമാകുന്നു.

publive-image

നാല് മാസങ്ങൾക്കു മുമ്പ് ലോക് ഡൗൺ മൂലം മുടങ്ങിപ്പോയ കുടുംബകൂട്ടായ്മയാണ് ഇന്നലെ പുതിയ രീതിയിൽ പുനരാരംഭിച്ചത്. Google meet ആപ് വഴി അന്ത്യാളം ഇടവകയിലെ ആറാം വാർഡ് അംഗങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് കൂട്ടായ്മയിൽ പങ്കെടുത്തു. വികാരി ഫാ. ജെയിംസ് വെണ്ണായിപ്പിള്ളിൽ പള്ളിയിൽ നിന്നും കുടുംബകൂട്ടായ്മ നയിച്ചു. വൈകിട്ട് 7 മണിക്ക് ആരംഭിച്ച കൂട്ടായ്മ 8 മണിക്ക് സമാപിച്ചു. എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് ഒരുമിച്ച് ജപമാല ചൊല്ലുകയും വചന പ്രഘോഷണത്തിൽ പങ്കുചേരുകയും ചെയ്തു.

കോവിഡ് 19 മൂലം എല്ലാവരും പരസ്പരം അകലം പാലിച്ചു രോഗം വരാതെ നോക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഒത്തുകൂടാനും ഒരുമിച്ചിരുന്നു പ്രാർത്ഥിക്കാനും സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനാകുമെന്ന് തെളിയിക്കുകയായിരുന്നു റവ. ഫാ. വെണ്ണായിപ്പിള്ളിൽ.

ഇടവകയിലെ എല്ലാ വാർഡുകളിലും covid19 ന്റെ നിയന്ത്രണങ്ങൾ തീരുന്നതുവരെ ഈ രീതിയിലായിരിക്കും ഇനി അന്ത്യാളം ഇടവകയിലെ കൂട്ടായ്മകൾ. വി. ജെ മാത്യു വേരനാനിക്കൽ, അരുൺ കുറിച്ചിയേൽ, സാജു അലക്സ്‌ തെങ്ങുംപള്ളിക്കുന്നേൽ, അലക്സി തെങ്ങുംപള്ളിക്കുന്നേൽ, അലക്സാണ്ടർ അലക്സ്‌ തെങ്ങുംപള്ളിക്കുന്നേൽ, അന്ന ഡാന്റിസ് തെങ്ങുംപള്ളിക്കുന്നേൽ തുടങ്ങിയവർ കൂട്ടായ്മയ്ക്കു നേതൃത്വം നൽകി. ഇന്ന് ഇടവകയിലെ സൺഡേ സ്കൂൾ ക്ലാസ്സും ഇതേ സാങ്കേതിക വിദ്യയോടെ ഫാ. ജയിംസ് വിജയകരമായി നടപ്പാക്കി.

ഇത്തരം ക്രമീകരണങ്ങൾ ആരുമായും പങ്കുവെയ്ക്കുവാനും ഫാ. ജയിംസ് വെണ്ണായിപ്പിള്ളി തയ്യാറാണ്.

Advertisment