Advertisment

ഗൂഗിള്‍ 'സര്‍ച്ച് ഹിസ്റ്ററി' നീക്കം ചെയ്യാന്‍ ഇനി വളരെ എളുപ്പം; പുതിയ ഫീച്ചറുമായി ഗൂഗിള്‍

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് അവസാന 15 മിനിറ്റിലെ 'സര്‍ച്ച് ഹിസ്റ്ററി' വളരെ പെട്ടെന്ന് നീക്കം ചെയ്യാനുള്ള മാര്‍ഗവുമായി ഗൂഗിള്‍. ഡവലപ്പര്‍മാര്‍ക്കായുള്ള വാര്‍ഷിഗ ഗൂഗിള്‍ I/O കോണ്‍ഫറന്‍സിലാണ് 'ക്വിക്കറ്റ് ഡിലീറ്റ്' സര്‍ച്ച് ഹിസ്റ്ററി ഫീച്ചര്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്.

തങ്ങള്‍ ഒരിക്കലും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും വില്‍ക്കില്ലെന്ന് ഗൂഗിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജെന്‍ ഫിറ്റിസ്പാട്രിക് വെര്‍ച്വല്‍ ഇവന്റില്‍ പറഞ്ഞു.

സര്‍ച്ച് ഹിസ്റ്ററി വളരെ പെട്ടെന്ന് നീക്കം ചെയ്യാന്‍ ഗൂഗിള്‍ അക്കൗണ്ട് പ്രൊഫൈല്‍ പിക്ചറില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ഒരു 'ഡ്രോപ്പ് ഡൗണ്‍' മെനു ലഭ്യമാകും.

അവിടെ 'ഡിലീറ്റ് ലാസ്റ്റ് 15 മിനിറ്റ്‌സ്' എന്ന ഓപ്ഷന്‍ ലഭ്യമാകും. അത് ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും പുതിയ സര്‍ച്ച് ഹിസ്റ്ററി നീക്കം ചെയ്യപ്പെടും.

Advertisment