Advertisment

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത ഫോട്ടോ പ്രിന്‍റിംഗ് സംവിധാനം അവസാനിപ്പിക്കാന്‍ ഗൂഗിള്‍ 

author-image
സത്യം ഡെസ്ക്
New Update

തങ്ങളുടെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത ഫോട്ടോ പ്രിന്‍റിംഗ് സംവിധാനം അവസാനിപ്പിക്കാന്‍ ഗൂഗിള്‍. ഈ പദ്ധതി വരുന്ന ജൂണ്‍ 30ന് അവസാനിപ്പിക്കാനാണ് ഗൂഗിള്‍ തീരുമാനം. ഒരു മാസത്തേക്ക് പണം മുടക്കി ഉപയോഗിക്കാവുന്ന പെയ്ഡ് സര്‍വീസായിരുന്നു ഇത്.

Advertisment

അമേരിക്കയിലാണ് ഈ സര്‍വീസ് ആദ്യം അവതരിപ്പിച്ചത്. എന്നാല്‍ എന്തിനാണ് ഈ സേവനം തിരക്കിട്ട് അവസാനിപ്പിക്കുന്നത് എന്ന് സംബന്ധിച്ച് ഇതുവരെ ഗൂഗിള്‍ വ്യക്തമായ ഉത്തരമൊന്നും നല്‍കിയിട്ടില്ല. ടെക് സൈറ്റായ എന്‍ഗാഡ്ജറ്റാണ് ഇത് ആദ്യമായി ഈ വിവരം പുറത്തുവിട്ടത്.

publive-image

അതേ സമയം ഈ സേവനം ഇതിനകം ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇത് പ്രകാരം ഇതുവരെ ഈ സേവനം സംബന്ധിച്ച് ഉപയോക്താക്കള്‍ തന്ന ഫീഡ്ബാക്കുകള്‍ക്ക് നന്ദി അറിയിക്കുന്നുണ്ട്. ഒപ്പം തന്നെ ഇത് കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ തുടര്‍ന്ന് ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും, അതിന്‍റെ അപ്ഡേറ്റിനായി കാത്തിരിക്കണമെന്നും ആവശ്യപ്പെടുന്നു.

ഗൂഗിള്‍ അവതരിപ്പിച്ച ഫോട്ടോ പ്രിന്‍റിംഗ് അല്‍ഗോരിതം വഴി. ഒരു യൂസറുടെ ഗ്യാലറിയിലെ മികച്ച ഫോട്ടോ കണ്ടെത്തി. പ്രിന്‍റര്‍ തന്നെ 4x6 അനുവാദത്തില്‍ പ്രിന്‍റ് ചെയ്യുന്നതായിരുന്നു ഈ സംവിധാനം. 10 ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്യാന്‍ ഒരു മാസത്തേക്ക് 600 രൂപയ്ക്ക് അടുത്തായിരുന്നു ഇതിന് ഗൂഗിളിന് നല്‍കേണ്ടിയിരുന്നത്.

എന്നാല്‍ ഗൂഗിളിന്‍റെ ഉപയോക്താക്കളോടുള്ള പ്രതികരണത്തില്‍ നിന്നും ഈ സേവനം പരിഷ്കരിച്ച് പുതിയ രൂപത്തിലെത്താനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ലെന്നാണ് ചില ടെക് സൈറ്റുകള്‍ സൂചിപ്പിക്കുന്നത്. എഐയ്ക്ക് പ്രധാന്യം കൂടിവരുന്ന കാലത്ത് ഇത്തരം ഒരു സേവനം അവസാനിപ്പിക്കുന്നതിലെ ഔചിത്യമില്ലായ്മയും ടെക് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

google photos printing service
Advertisment