Advertisment

തൃശ്ശൂർ ഗവ മെഡിക്കൽ കോളേജിൽ കോവിഡ്- 19 പരിശോധിക്കാനുള്ള അനുമതി ലഭിച്ചു.

New Update

തൃശ്ശൂർ ഗവമെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ കൊറോണ പരിശോധിക്കുന്നതിനുള്ള അനുമതി പൂന വൈറോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്നലെ വൈകീട്ട് ലഭിച്ചു  വൈറോ ളജി  ലാബ്  അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർ ധനനെ നേരിൽ കണ്ട്  എം.പി.മാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്,( ഇന്നലെ   (13.0 3. 2020) നിവേദനം നല്കിയിരുന്നു.

Advertisment

publive-image

തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലയിലെ രോഗബാധ സംശയിക്കുന്നവർക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് പരിശോധവഴി ഉപകാരപ്പെടും ഇപ്പോൾ തൃശ്ശൂർ ഡിഎംഒ മുഖാ ന്തരം ആലപ്പുഴ മെഡിക്കൽ കോളേജ് വൈറോളജി ലാബിലാണ് പരിശോധന നടത്തി വരുന്നത് തുടർന്ന്  കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ഇന്നലെതന്നെ അനുമതിക്കുള്ള നടപടി സ്വീകരിക്കരിക്കുകയാണ് ഉണ്ടായത്

ഇന്ന് പ്രിൻസിപ്പാൾ ഓഫീസിൽ അവലോകന യോഗം നടത്തി തുടർന്ന് കൊറോണ പരിശോധിക്കുന്ന ലാബ് സന്ദർശിക്കുകയും  എന്ത് സഹായവും നല്കാമെന്ന് ഉറപ്പു നല്കുകയും ചെയ്തു.

2 വെൻറിലേറ്ററും, ഒരു ഇലക്ട്രിക്ക് വെഹിക്കിളും, രോഗികൾക്ക് വിവരങ്ങൾ അറിയാനായി എല്‍ സി ഡി പ്രോജറ്റുകള്‍  ഉൾപ്പെടെ നല്കുന്നതിന് അനുമതി എം പി രമ്യ ഹരിദാസ് നല്കി.

തിങ്കളാഴ്ച മുതൽ കൊറോണ പരിശോധന തുടങ്ങും ദിവസം 50 രോഗികൾക്ക് പരിശോധന നല്കാനാവും

Advertisment