Advertisment

എരിവിന്റെ റാണി കാന്താരി

author-image
സത്യം ഡെസ്ക്
New Update

ഇത്തിരി കുഞ്ഞനാണെങ്കിലും കാന്താരി ആളോരു സംഭവമാണ്. കൊളസ്‌ട്രോള്‍ നിവാരണിയെന്നു പേരു കേട്ട കാന്താരി മുളക് കേരളീയരുടെ പ്രിയങ്കരനാണ്. പണ്ടുകാലത്ത് ഏവരുടേയും വീട്ടൂമൂറ്റത്ത് യഥേഷ്ടം കണ്ടിരുന്ന ഇതിന്ന്്് അപൂര്‍വമാണ്. മെക്‌സിക്കോയാണ് കാന്താരിയൂടെ ജന്മദേശം.

Advertisment

publive-image

ഇന്ത്യയില്‍ പരിചയപ്പെടുത്തിയത് പോര്‍ച്ചൂഗീസുകാരാണ്. ഇതിനാല്‍ പറങ്കിമുളകെന്നും ചീരാ പറങ്കിയെന്നുമൊക്കെ കാന്താരിക്ക് പേരുണ്ട്.വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, മിനറല്‍സ് എന്നിവ ധാരാളംഅടങ്ങിയിരിക്കൂന്നൂ. ഈ വിറ്റാമിനൂകള്‍ കൊണ്ട് കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍, ശരീര ഭാരം എന്നിവ കുറയ്ക്കാമെന്ന് പഠനങ്ങള്‍തെളിയിച്ചിട്ടുണ്ട്.

നടീല്‍ രീതി

നല്ലയിനം കാന്താരി വിത്തുകള്‍ ശേഖരിച്ച ശേഷം ചാക്കിലോ നിലത്തോ പാകിമുളപ്പിക്കുക. തൈകള്‍ ഒരു മാസം കൊണ്ട് പറിച്ചു നടാം. ചാണകപ്പൊടിയും ട്രൈക്കോഡര്‍മ മിശ്രിതവും കൂട്ടിക്കലര്‍ത്തിവേണം നടാനുള്ള തടം തയ്യാറാക്കാന്‍. തടത്തില്‍ ചകിരിച്ചോറ് കൂട്ടിക്കലര്‍ത്തുന്നതും വേരോട്ടം കൂട്ടാന്‍ സഹായകമാകും. ഓരോതടത്തിലും ചെടികള്‍ തമ്മില്‍ മൂന്നടി അകലം പാലിക്കണം.

നട്ട് 90 ദിവസം കൊണ്ട് പൂത്ത് കായിച്ച് തുടങ്ങും. ശല്‍ക്ക കീടങ്ങളാണ് കാന്താരിയെ ആക്രമിക്കുന്ന പ്രധാന ശത്രു. ഇതിനെ അകറ്റാന്‍ വേപ്പെണ്ണ-വെളൂത്തുള്ളിമിശ്രിതം വളരെ ഫലപ്രദമാണ്.30 ദിവസം കൂടുമ്പോള്‍ കടലപ്പിണ്ണാക്ക്-പച്ചചാണകം പൂളിപ്പിച്ച തെളിനീര് വേരിനൂ ചൂറ്റൂം ഒഴിച്ചൂ കൊടൂക്കണം. കൂടാതെ പച്ചിലകമ്പോസ്റ്റും മറ്റ് ജൈവ വളങ്ങളും കൊടുത്ത് പരിപാലിച്ചാല്‍ വര്‍ഷം മുഴുവന്‍ കാന്താരിമുളക് ലഭിക്കും.

green chilly
Advertisment