Advertisment

ഒറോറ ഗ്രീൻ നിറത്തിലും ബജാജ് ഡോമിനാർ 250 എത്തുന്നു

author-image
admin
New Update

കഴിഞ്ഞ വർഷം മാർച്ചിലാണ്‌ ഡോമിനാർ 250-യെ ബജാജ് ഓട്ടോ വില്പനക്കെത്തിച്ചത്. കാഴ്ച്ചയിൽ ഡോമിനാർ 400 ഉം 250യും മോഡലും ഏറെക്കുറെ സമാനമാണ്. 4ഡോമിനാർ 250-നെ ഡോമിനാർ 400-ൽ നിന്നും വ്യത്യസ്തമാക്കുന്നത് 3 എംഎം അപ് സൈഡ് ഡൌൺ മുൻ ഫോർക്കുകൾക്ക് പകരം കുറഞ്ഞ 37 എംഎം യൂണിറ്റ്, വീതി കുറഞ്ഞ ടയറുകൾ, ഭാരക്കുറവ് പിന്നെ തീർച്ചയായും എൻജിൻ എന്നിവയാണ്. കാൻയൻ റെഡ്, വൈൻ ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളിൽ ആണ് ഡോമിനാർ 250 വാങ്ങാൻ സാധിക്കുക. എന്നാൽ ഒറോറ ഗ്രീൻ നിറമാണ് ഡോമിനാർ ശ്രേണിയുടെ ഹൈലൈറ്റ്.

Advertisment

publive-image

പുതിയ റിപ്പോർട്ട് പ്രകാരം ഡോമിനാർ 250യുടെ 2021 മോഡൽ അപ്‍ഡേയ്റ്റിന്റെ ഭാഗമായി ഉടൻ ഒറോറ ഗ്രീൻ നിറത്തിൽ ലഭ്യമാകും. കൂടാതെ, ഡോമിനാർ 400-ന് മാത്രമായി നൽകിയ വൈൻ ബ്ലാക്ക് നിറവും 2021 ഡോമിനാർ 250-യിൽ ബജാജ് ഓട്ടോ അവതരിപ്പിച്ചേക്കും.ബജാജിന്റെ കൊളംബിയയിലെ ഡീലർഷിപ്പുകളിൽ ഈ രണ്ട് നിറങ്ങളിലുള്ള ഡോമിനാർ 250 യൂണിറ്റുകൾ എത്തിക്കഴിഞ്ഞു. അതേസമയം, നിലവിൽ ഡോമിനാർ 250 ലഭ്യമായ കാൻയൻ റെഡ് നിറം തുടരുമോ എന്ന് വ്യക്തമല്ല. 1.70 ലക്ഷം ആണ് ബജാജ് ഡോമിനാർ 250-യുടെ എക്‌സ്-ഷോറൂം വില.

ഡോമിനാർ 250-യിൽ 248.8 സിസി സിംഗിൾ സിലിണ്ടർ എൻജിൻ ആണ് ഉള്ളത്. കെടിഎം 250 ഡ്യൂക്കിനെയും ചലിപ്പിക്കുന്നത് ഇതേ എൻജിനാണ്. ഈ എൻജിൻ 8,500 ആർപിഎമ്മിൽ 26 ബിഎച്ച്‌പി കരുത്തും 6,500 ആർപിഎമ്മിൽ 23.5 എൻഎം പീക്ക് ടോർക്കുമാണ് ഡോമിനാർ 250-യിൽ നിർമിക്കുന്നത്. സ്ലിപ്പർ ക്ലച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന 6-സ്പീഡ് ട്രാൻസ്മിഷൻ ആണ് ഡോമിനാർ 250-യിൽ. ഡൊമിനാർ 250-യ്ക്ക് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 10.5 സെക്കൻഡ് മതിയെന്ന് ബജാജ് ഓട്ടോ അവകാശപ്പെടുന്നു.

green color
Advertisment