Advertisment

ഒരു നാടൻ ഷാംപൂ പരീക്ഷിക്കാം

New Update

കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ആഗ്രഹം മാത്രം പോരല്ലോ, മുടിയുടെ കാര്യത്തിൽ ആവശ്യത്തിനു ശ്രദ്ധയും വേണം. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്.

Advertisment

publive-image

പരിചരണ രീതികളും വ്യത്യസ്തം. പലപ്പോഴും മികച്ചൊരു ഷാംപൂ തിരഞ്ഞെടുക്കുന്നതു

പോലും അസാധ്യമാണ്. ഇനി ഒരു നാടൻ ഷാംപൂ പരീക്ഷിച്ചു നോക്കാം.

∙ ആവശ്യമുള്ള വസ്തുക്കൾ

തണുത്ത തേയിലവെള്ളം – അരലിറ്റർ

ചെറുനാരങ്ങ – ഒന്ന്

അഞ്ചിതൾ ചെമ്പരത്തിപ്പൂവ്– മൂന്ന്

ചെമ്പരത്തി ഇല – രണ്ടുപിടി

മൈലാഞ്ചിയില – ഒരുപിടി

തുളസിയില – ഒരുപിടി

തയാറാക്കുന്ന വിധം

നാരങ്ങാ പിഴിഞ്ഞ് അതിന്റെ നീര് തേയിലവെള്ളത്തിൽ ചതച്ചു ചേർക്കുക. എല്ലാറ്റിന്റെയും നീര് പരമാവധി പിഴിഞ്ഞെടുക്കണം. ചതയ്ക്കുമ്പോൾ വെള്ളം ചേർക്കാൻ പാടില്ല. പിശിട് കളയണം.

വേണമെങ്കിൽ അരിച്ചെടുക്കാം. ഇതു നന്നായി അടിച്ചുപതപ്പിക്കുക. അതിനുശേഷം തലയോട്ടിയിലും തലമുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. പത്തു മിനിറ്റിനുശേഷം കഴുകി കളയുക. ഈ ഷാംപൂ തലയിൽ തേയ്ക്കുന്നതിന് പത്തുമിനിറ്റു മുമ്പ് തലയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിച്ചിരിക്കണം.

ഈ പ്രക്രിയ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ആവർത്തിച്ചാൽ തലമുടികൊഴിച്ചിൽ, അകാലനര,എന്നിവ ഇല്ലാതാവുകയും തലയ്ക്കും കണ്ണുകൾക്കും നല്ല കുളിർമ അനുഭവപ്പെടുകയും ചെയ്യും.തലമുടിനാരുകൾക്ക് ബലം വരയ്ക്കുകയും സ്വാഭാവികമായ നിറവും തിളക്കവും ലഭിക്കുകയും മുടി തഴച്ചു വളരുകയും ചെയ്യും. ഈ പ്രയോഗം ഒന്നുരണ്ടു പ്രാവശ്യം ചെയ്യുമ്പോൾ തന്നെ തലമുടിയുടെ ആരോഗ്യം മെച്ചപ്പെടും.

hair care
Advertisment