Advertisment

തലമുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഉപയോഗിക്കാം

New Update

തലമുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗിക്കാമെന്ന് എത്ര പേർക്ക് അറിയാം. മുടി ആരോ​ഗ്യമുള്ളതാക്കാൻ കഞ്ഞിവെള്ളം ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. അരിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

Advertisment

publive-image

ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ, വിറ്റാമിൻ ബി കോംപ്ലക്‌സ്, വിറ്റാമിൻ ഇ എന്നിവയും ധാരാളമായി അരിയിൽ അടങ്ങിയിട്ടുണ്ട്.‌മുടിയുടെ ആരോ​ഗ്യത്തിനായി കഞ്ഞി വെള്ളം ഏതെല്ലാം രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം...

കഞ്ഞി വെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചു വക്കുക. പിറ്റേന്ന് ഇതിലേക്ക് വെള്ളം

ചേർക്കണം. ശേഷം ഇതിൽ നാല് തുള്ളി ലാവെൻഡർ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുക. താരൻ, ഫംഗസ് എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും.

ആദ്യം കറിവേപ്പിലയും തുളസിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മൂന്ന് ​ഗ്ലാസ് കഞ്ഞി വെള്ളം ചേർത്ത് മുടി കഴുകുക. മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ് ഇത്.

കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ചേർത്ത് മുടി കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ ഹെയർ പാക്ക്ഇടാവുന്നതാണ്. മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും ഇത് സഹായിക്കും.

HAIR CARE RICE SOUP
Advertisment