Advertisment

മുടികൊഴിച്ചിൽ കൊണ്ട് പൊറുതി മുട്ടിയോ?  പരീക്ഷിക്കാം കറ്റാർവാഴ മുട്ട ഹെയർമാസ്ക്ക്

New Update

കേടായ തലമുടിയെ സംരക്ഷിക്കാനും തലമുടി കൊഴിച്ചിലും താരനും തടയാനും ഏറ്റവും പ്രകൃതിദത്ത പരിഹാര മാർഗങ്ങളിൽ ഒന്നാണ് പഴം ഹെയർമാസ്ക്. തലമുടിക്ക് കരുത്തേകാനും ഈ ഹെയർമാസ്ക് സഹായിക്കും. ഇതിനായി നേന്ത്രപ്പഴം, തേന്‍ എന്നിവയാണ് ആവശ്യമുള്ള

വസ്തുക്കൾ.

Advertisment

publive-image

ഇത് തയ്യാറാക്കാനായി നന്നായി പഴുത്ത ഒരു പഴമെടുക്കുക. ശേഷം ഇത് നന്നായി ചതച്ച് കുഴമ്പുപരുവത്തിലാക്കുക. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ട്

തവണ വരെയൊക്കെ ചെയ്യുന്നത് ഫലം നല്‍കും.

അതുപോലെ തന്നെ, കറ്റാര്‍വാഴ ജെല്‍ തലമുടിയില്‍ പുരട്ടുന്നതും നല്ലതാണ്. മുടി കൊഴിച്ചില്‍തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ.

തലയോട്ടിയിലെ ചൊറിച്ചില്‍ മാറാനും ഇത്സഹായിക്കും. കറ്റാർവാഴ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് തലയിൽ പുരട്ടിയാൽ മുടി കൊഴിച്ചിൽതടയാം. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നതും തലമുടിയുടെആരോഗ്യത്തിന് നല്ലതാണ്. അര കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്ക് ഒരു ടീസ്പൂൺ ഉലുവ ചേർക്കുക. ഈ എണ്ണ കുറച്ച് നേരം ചൂടാക്കുക. ഇത് തണുത്തു കഴിഞ്ഞതിനു ശേഷം, തലയോട്ടിയിൽ ഇരു കൈകളാലും പതുക്കെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

hair mask 7
Advertisment