Advertisment

കുട്ടികള്‍ വേണം; പക്ഷേ അതിനു എന്തു ചെയ്യണമെന്നറിയാതെ ദമ്പതികള്‍...ഒരു നഴ്‌സിന്റെ വെളിപ്പെടുത്തല്‍ !

New Update

publive-image

Advertisment

ലണ്ടന്‍: കുട്ടികളുണ്ടാകാത്തതിന് ആശുപത്രിയിലെത്തിയ ദമ്പതികളെ കുറിച്ചുള്ള ഒരു നഴ്‌സിന്റെ തുറന്നെഴുത്ത് ശ്രദ്ധേയമാവുകയാണ്.

യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍എച്ച്എസ്) 40 വര്‍ഷത്തിലേറെ ജോലി ചെയ്ത റാഫേല്‍ ഹിയേഴ്‌സണ്‍ 'ഹാന്‍ഡില്‍ വിത്ത് കെയര്‍; കണ്‍ഫെഷന്‍സ് ഓഫ് ആന്‍ എന്‍എച്ച്എസ് ഹെല്‍ത്ത് വിസിറ്റര്‍' എന്ന ഓര്‍മ്മക്കുറിപ്പിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

കല്യാണം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാകാത്തതിനാല്‍ ആശുപത്രിയിലെത്തിയ ദമ്പതികളെക്കുറിച്ചാണ് റാഫേല്‍ എഴുതിയത്.

ദമ്പതികളുമായി സംസാരിച്ചപ്പോഴാണ് അവര്‍ക്ക് ലൈംഗിക ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് മനസിലായതെന്ന് റാഫേല്‍ പറയുന്നു. കല്യാണം കഴിഞ്ഞാല്‍ സ്വഭാവികമായി കുട്ടികളുണ്ടാകുമെന്നായിരുന്നത്രേ ദമ്പതികളുടെ ചിന്ത.

താന്‍ അവരുമായി വിശദമായി സംസാരിച്ചുവെന്നും എന്തു ചെയ്യണമെന്ന് വ്യക്തമാക്കിയതായും റാഫേല്‍ പറയുന്നു. ഓര്‍മ്മക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് 'ദ മിറര്‍' നടത്തിയ അഭിമുഖത്തിലാണ് റാഫേല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Advertisment