കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട്ചെയ്യപ്പെട്ടിട്ടില്ല; കേന്ദ്ര ആരോ​ഗ്യവകുപ്പ് മന്ത്രി ഹർഷവർദ്ധൻ

New Update

ന്യൂഡല്‍ഹി : കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട്ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യവകുപ്പ് മന്ത്രി ഹർഷവർദ്ധൻ. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തെ 188 ജില്ലകളിൽ ഒരു കൊവിഡ് കേസു പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . ആരോ​ഗ്യരം​ഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമായിട്ടാണ് ഇന്ത്യ കൊവിഡ് പ്രതിസന്ധിയെകണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

publive-image

കൊവിഡ് 19 വാക്സിനേഷൻ മൂലം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്സിനേഷന് ശേഷം
മരണം സംഭവിക്കുകയാണെങ്കിൽ അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പതിവുള്ളപാർശ്വഫലങ്ങൾ വളരെ കുറഞ്ഞതായിട്ടാണ് കാണുന്നത്. ഹർഷവർദ്ധൻ പറഞ്ഞു.

കൊവിഡ് 19 രാജ്യത്തിന്റെ ആരോ​ഗ്യമേഖലയെ ശക്തിപ്പെടുത്തി. കൊവിഡ് പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ചെയ്തത്. ഒരു ലാബിൽ നിന്ന് 2500 ലാബുകളിലേക്ക് ലാബുകളുടെ എണ്ണം മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

harshavardha response
Advertisment