Advertisment

ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ രണ്ടു പീഡന കേസുകളില്‍ കുറ്റക്കാരന്‍

New Update

ന്യൂയോര്‍ക്ക്: ലോകമെമ്പാടും മീടൂ പ്രതിഷേധത്തിന് തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന മുന്‍ ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ രണ്ടു കേസുകളില്‍ കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് സുപ്രീം കോടതി കണ്ടെത്തി.

Advertisment

publive-image

വെയ്ന്‍സ്റ്റെയ്‌നെതിരേ ഉയര്‍ന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകള്‍ പരിശോധിച്ച കോടതി ഇതില്‍ രണ്ടു കേസില്‍ കുറ്റാരോപണം നിലനില്‍ക്കുന്നതാണെന്നു കണ്ടെത്തി. അറുപത്തിയേഴുകാരനായ വെയ്ന്‍സ്‌റ്റൈയ്‌ന് മാര്‍ച്ച് 11 ന് ശിക്ഷ വിധിക്കും. കുറഞ്ഞത് അഞ്ചു മുതല്‍ 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. അതേസമയം, ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന മറ്റു മൂന്നു കേസുകളില്‍ വെയ്ന്‍സ്‌റ്റൈയ്‌നെതിരായ ആരോപണങ്ങള്‍ തെളിയിക്കാനായില്ല.

വെയ്ന്‍സ്‌റ്റൈയ്‌നെ റിമാന്‍ഡ് ചെയ്യാതിരിക്കാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിഭാഷകന്‍ നിരത്തിയെങ്കിലും അത് അംഗീകരിക്കാന്‍ കോടതി തയാറായില്ല. വാക്കറിന്റെ സഹായത്തോടെ കോടതി നടപടികള്‍ക്കായി എത്തിയ വെയ്ന്‍സ്‌റ്റൈയ്‌നെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

2006- ല്‍ വെയ്ന്‍സ്റ്റെയ്‌ന്റെ അപാര്‍ട്‌മെന്റില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും 2013 ല്‍ പേരു വെളിപ്പെടുത്താത്ത മറ്റൊരു സ്ത്രീയെ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലുമാണ് വെയ്ന്‍സ്റ്റെയ്ന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

അഞ്ചു ദിവസം നീണ്ട വിചാരണയ്ക്കു ശേഷമാണ് ഏഴു പുരുഷന്മാരും അഞ്ചു സ്ത്രീകളും ഉള്‍പ്പെടുന്ന ജൂറി വെയ്ന്‍സ്റ്റെയ്ന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.

caseas harvey weinstein metoo
Advertisment