Advertisment

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഈ ജ്യൂസുകള്‍ തയ്യാറാക്കി കുടിച്ചോളു..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ വൈറസുകളെയും രോഗങ്ങളെയും തടയാൻ സാധിക്കും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന പാനീയങ്ങൾ ഈ സമയത്ത് തീർച്ചയായും കുടിക്കേണ്ടതാണ്. അങ്ങനെയുള്ള മൂന്ന് ജ്യൂസ്‌ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്

Advertisment

publive-image

1. വൈറ്റമിൻ സി ധാരാളമുള്ള നെല്ലിക്ക ജ്യൂസ്

ചേരുവകൾ

  • നെല്ലിക്ക – 5 എണ്ണം ചെറുതാക്കി അരിഞ്ഞത്
  • ഇഞ്ചി – ചെറിയ കഷ്ണം
  • പുതിയിന ഇല – 3 എണ്ണം
  • ചെറുനാരങ്ങാനീര് – 1/2
  • ഉപ്പ് - പാകത്തിന്

ഇനി ഇവ എല്ലാം മിക്സിടെ ജാറിൽ ഇട്ടു ഒരു കപ്പ് വെള്ളം ഒഴിച്ച് അടിച്ചെടുക്കാം ശേഷം അരിച്ചെടുത്ത് കുടിക്കാം.

2. കാരറ്റ്, ഓറഞ്ച് ജ്യൂസ്

ചേരുവകൾ

  • കാരറ്റ് – 1
  • ഓറഞ്ച് – 1
  • ഇഞ്ചി – ചെറിയ കഷ്ണം
  • ചെറുനാരങ്ങാ നീര് – 1 ടീസ്പൂൺ
  • പഞ്ചസാര അല്ലെങ്കിൽ തേൻ – 1 ടീസ്പൂൺ

ഇവാ എല്ലാം 1 കപ്പ് വെള്ളം ഒഴിച്ച് അടിച്ചെടുത്ത് അരിച്ച് കുടിക്കാം.

3. മിറക്കിൾ ജ്യൂസ്‌

ചേരുവകൾ

  • കാരറ്റ് – 1
  • ആപ്പിൾ – 1
  • ബീറ്റ്റൂട്ട് – 1/2
  • തേൻ – 2 ടീസ്പൂൺ

ഇവ എല്ലാം മിക്സിടെ ജാറിൽ 1 അര ഗ്ലാസ് വെള്ളം ഒഴിച്ച് അടിച്ചെടുക്കാം ശേഷം അരിച്ചെടുത്ത് കുടിക്കാം.

health drinks healthy juice
Advertisment