Advertisment

മദ്ധ്യപ്രദേശില്‍ കനത്ത മഴ;1,171 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിൽ

New Update

publive-image

Advertisment

ഭോപ്പാല്‍ : മദ്ധ്യപ്രദേശില്‍ കനത്ത മഴയെത്തുടർന്ന് ഗ്വാളിയാര്‍-ചംബല്‍ മേഖലയില്‍ 1,171 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശിവപുരി ജില്ലയിലെ അടല്‍ സാഗര്‍ ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

ശിവപുരി, ഷിയോപൂര്‍, ഗ്വാളിയോര്‍ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. 16,00ല്‍പ്പരം ആളുകളെ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷപെടുത്തി.

പ്രളയബാധിത മേഖലകളില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Advertisment