Advertisment

 ഹീറോ സൈക്കിള്‍സ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ റദ്ദാക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ റദ്ദാക്കി പ്രമുഖ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ് . ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യാപാര ബന്ധം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

കമ്പനി ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആ പദ്ധതികള്‍ റദ്ദാക്കിയതായി കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജല്‍ വെളിപ്പെടുത്തി.

ലുധിയാനയിലെ ധനന്‍സു ഗ്രാമത്തില്‍ സൈക്കിള്‍ വാലി പൂര്‍ത്തിയാക്കിയാല്‍ രാജ്യത്തിന് ചൈനയുമായി എളുപ്പത്തില്‍ മത്സരിക്കാനാകുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നിര്‍മാണ വിപണിയില്‍ കമ്പനി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹീറോ സൈക്കിള്‍സ് പ്ലാന്റിനു പുറമെ, സൈക്കിള്‍ വാലിയില്‍ അനുബന്ധ, വെണ്ടര്‍ യൂണിറ്റുകളും ഉള്‍പ്പെടും.

auto news hero cycles
Advertisment