Advertisment

ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയിലെ പ്രമുഖരായ ഹീറോ ഇലക്ട്രിക് തങ്ങളുടെ മോഡലുകൾക്കെല്ലാം ഓഫറുകൾ പ്രഖ്യാപിച്ചു

author-image
സത്യം ഡെസ്ക്
New Update

ഹീറോ ഇലക്ട്രിക് തങ്ങളുടെ മോഡലുകൾക്കെല്ലാം ഓഫറുകൾ പ്രഖ്യാപിച്ചു. ബീ എ ബൈക്ക് ബഡി പദ്ധതി പ്രകാരം സവിശേഷമായ റഫറൽ കിഴിവാണ് കമ്പനി നൽകുന്നത്.

Advertisment

ഈ ഓഫറിന് കീഴിൽ ഓൺലൈനിൽ ഒരു ഹീറോ ഇലക്ട്രിക് ഉൽപ്പന്നം വാങ്ങുന്ന ഓരോ ഉപഭോക്താവിനും നിലവിലുള്ള ഹീറോ ഇലക്ട്രിക് ഉടമ നിർദേശിക്കുകയാണെങ്കിൽ 2,000 രൂപ ക്യാഷ് ഡിസ്കൗണ്ടിന് അർഹത ലഭിക്കും.

publive-image

ഹീറോ ഇലക്ട്രിക് തങ്ങളുടെ പുതിയ ഓഫറിനെ കൂടാതെ വാങ്ങുന്നയാളെ നിർദേശിക്കുന്ന വ്യക്തിക്ക് 1,000 രൂപ ആമസോൺ വൗച്ചറും നൽകും. നിലവിലുള്ള ഉടമയ്ക്ക് പരമാവധി രണ്ട് പേരെ മാത്രമേ നിർദേശിക്കാൻ സാധിക്കൂ എന്നത് ശ്രദ്ധേയമാണ്.

റഫർ‌ ചെയ്‌ത ഉപഭോക്താക്കളിൽ‌ ഒരാൾ‌ക്ക് 50 ന്റെ ഗുണിതങ്ങളിലൊന്നായി ബുക്കിംഗ് സീരിയൽ‌ നമ്പർ‌ ലഭിക്കുകയാണെങ്കിൽ‌ കാര്യങ്ങൾ‌ കൂടുതൽ‌ രസകരമാകും. മറ്റൊന്നുമല്ല അങ്ങനെയെങ്കിൽ സൗജന്യമായി ഒപ്റ്റിമ ഇലക്ട്രിക് സ്കൂട്ടർ അയാൾക്ക് ലഭിക്കും.

അതോടൊപ്പം ഓരോ ഓൺലൈൻ ഉപഭോക്താക്കൾക്കും 2,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ഹീറോ ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പദ്ധതി 2020 ജൂൺ 25 മുതൽ ജൂലൈ 15 വരെ സാധുവാണ്.

hero electric
Advertisment