Advertisment

ഹീറോയുടെ എക്‌സ്ട്രീം 160R 100 മില്യണ്‍ എഡിഷന്‍ ഉടന്‍ വിപണിയിലേക്ക്

author-image
admin
New Update

അടുത്തിടെയാണ് ഹീറോ മോട്ടോകോര്‍പ് പത്ത് കോടി ഇരുചക്ര വാഹന നിര്‍മാണമെന്ന നേട്ടം കൈവരിച്ചത്. ഇതിന്റെ ഭാഗമായി തങ്ങളുടെ ആറ് മോഡലുകള്‍ക്ക് ഒരു സ്പെഷ്യല്‍ സെലിബ്രേഷന്‍ എഡിഷന്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

Advertisment

publive-image

പുതിയ റിപ്പോര്‍ട്ട് പ്രകാരം എക്‌സ്ട്രീം 160R-ന്റെ 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ ഉടന്‍ എത്തിയേക്കും. ഈ മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ഹീറോ മോട്ടോകോര്‍പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.

ഇത് ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. എക്‌സ്ട്രീം 160R 100 മില്യണ്‍ ലിമിറ്റഡ് എഡിഷന്‍ ബ്ലാക്ക് ഔട്ട് ഭാഗങ്ങള്‍ക്കൊപ്പം പുതിയ റെഡ്, വൈറ്റ് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലായിരിക്കും ഒരുങ്ങുക. ഇത് ഹീറോയുടെ ലോഗോയുടെ കളര്‍ സംയോജനവുമായി പൊരുത്തപ്പെടുന്നു എന്നതാണ് പ്രധാന ഹൈലൈറ്റ്.

ചുവന്ന നിറത്തിലാണ് ഫ്രണ്ട് ഫെന്‍ഡര്‍, ഹെഡ്‌ലൈറ്റ് മാസ്കിന്റെ ഒരു ഭാഗം, സൈഡ് പാനലുകള്‍, ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍ എന്നിവ ഒരുങ്ങുന്നത്. ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍-പീസ് സീറ്റ്, സ്മോക്ക്ഡ് ടെയിലാംപ്, ഹസാര്‍ഡ് ലൈറ്റുകള്‍ എന്നിവ ലഭിക്കുന്നു.

അതേ 163 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാകും ഈ ബൈക്കിനും കരുത്ത് നല്‍കുക. ഇത് 8500 rpm-ല്‍ 15 bhp പവറും 6500 rpm-ല്‍ 14 Nm ടോര്‍ക്കും ആണ് ഉത്പാദിപ്പിക്കുന്നത്. വെറും 4.7 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ പൂജ്യം മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഹീറോ എക്‌സ്ട്രീം 160Rന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

hero extrem
Advertisment