Advertisment

കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ഏറ്റവും പ്രചാരമേറിയ ഹീറോ HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ 

New Update

കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ഏറ്റവും പ്രചാരമേറിയ മോഡലാണ് ഹീറോ HF ഡീലക്സ്. അടുത്തിടെ മോഡലിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സ്പോക്ക് വീല്‍, അലോയ് വീല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് എന്നുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബൈക്കിന്റെ നിര വര്‍ധിപ്പിച്ചിരിക്കുകയാണ് ബ്രാന്‍ഡ്.

Advertisment

പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി ഇതിനൊപ്പം ചേര്‍ത്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കിക്ക് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് വിത്ത് അലോയി വീല്‍, പ്രീമിയം സെല്‍ഫ് സ്റ്റാര്‍ട്ട് ഓള്‍-ബ്ലാക്ക് കളര്‍ ഓപ്ഷനും ലഭിക്കുന്നു.

പുതിയ വകഭേദങ്ങള്‍ എത്തിയതോടെ വിലയിലും മാറ്റങ്ങള്‍ സംഭവിച്ചു. HF ഡീലക്‌സിനുള്ള പ്രാരംഭ പതിപ്പിന്റെ വില കുറച്ചിട്ടുണ്ട്. വാസ്തവത്തില്‍, ഹീറോയില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ബിഎസ് VI മോട്ടോര്‍സൈക്കിളാണിത്.

HF ഡീലക്‌സ് ബിഎസ് VI വിപണിയില്‍ എത്തിയപ്പോള്‍, ഇത് രണ്ട് വകഭേദങ്ങളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. 2020 മെയ് മാസത്തില്‍ ഇവയുടെ വിലയില്‍ വര്‍ധനവും വരുത്തി. എന്നാല്‍ നിലവിലെ വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

auto news HERO
Advertisment