Advertisment

ഇത് ചരിത്രത്തിലിടം നേടിയ ഒരു ചാട്ടമാണ് ! അതിങ്ങനെയാണ് ...

New Update

publive-image

Advertisment

ഒരു വനിതയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് 60 കാരനായ ക്യാപ്റ്റൻ 40 അടി ഉയരത്തിൽനിന്ന് നദിയിലേക്ക് ചാടിയത് ( ചിത്രം കാണുക).

മ്യാൻമാറിലെ ഡാല പോർട്ടിൽ ഇന്നലെ നടന്നതാണ് ഈ സംഭവം. പോർട്ടിൽനിന്ന് യാത്രയാകാൻ തുടങ്ങിയ കപ്പലിൽനിന്ന് 34 കാരിയായ സ്ത്രീ അബദ്ധത്തിൽ യാംഗൂൺ നദിയിലേക്ക് വീഴുകയായിരുന്നു. മറുഭാഗത്തു നിന്ന് മറ്റൊരു ഷിപ്പ് സ്ത്രീ വീണ ഭാഗത്തേക്ക് വേഗത്തിൽ വന്നുകൊണ്ടിരുന്നതിനാൽ അപ്പുറം യാർഡിൽ നിന്ന ആരും കടലിൽച്ചാടി അവരെ രക്ഷിക്കാൻ തയ്യാറായില്ല.

publive-image

കപ്പലിൽ കൂട്ടനിലവിളിയുയർന്നു. കപ്പലിന്റെ ക്യാപ്റ്റൻ 60 കാരനായ 'മായെന്റ്' അവർ വീണ ഭാഗത്തേക്ക് കപ്പലിന്റെ 40 അടി ഉയരത്തിലെ ക്യാബിനിൽനിന്നും നദിയിലേക്കു ചാടി അവരെ അതിസാഹസികമായി രക്ഷിക്കുകയായിരുന്നു.

40 വർഷമായി കപ്പലോടിക്കുന്ന മായെന്റ് ഇതുപോലെ നിരവധിയാളുകളെ വെള്ളത്തിൽച്ചാടി രക്ഷപെടു ത്തിയിട്ടുണ്ട്. എന്നാൽ ഈ രക്ഷപെടുത്തലിന് പ്രത്യേകതയുണ്ട്. വെള്ളത്തിൽ വീണ സ്ത്രീ വെള്ളം കുടിച്ചു മരിക്കുന്നതിനു മുന്‍പ്  മറ്റൊരു കപ്പലിടിച്ചു മരിക്കാനായുള്ള സാദ്ധ്യതയായിരുന്നു കൂടുതലുണ്ടായിരുന്നത്. മായെന്റ് ആ സാഹസത്തിനു മുതിർന്നില്ലായിരുന്നെങ്കിൽ ആ സ്ത്രീ കൊല്ലപ്പെടുമെന്നത് ഉറപ്പായിരുന്നു.

kanappurangal
Advertisment