Advertisment

ഹിറ്റ് ലറുടെ ' പ്രിയപ്പെട്ട ചീങ്കണ്ണി ' മരിച്ചു

New Update

ഹിറ്റ്ലർ, ബർലിൻ മൃഗശാലയ്ക്കു നൽകിയതെന്ന് പറയപ്പെടുന്ന തൻ്റെ പ്രിയപ്പെട്ട ചീങ്കണ്ണി സാറ്റേൺ (Saturn) കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചു. 84 വയസ്സുണ്ടായിരുന്ന ചീങ്കണ്ണിയെ 1936 ൽ ആമസോൺ കാടുകളിൽനിന്നും പിടികൂടി ജർമ്മനിയിലേക്ക് കൊണ്ടുവന്നതാണ്.

publive-image

ജർമ്മൻ മൃഗശാലയിലെ നിത്യസന്ദർശകനായിരുന്ന ഹിറ്റ്ലർക്ക് ഈ ചീങ്കണ്ണിയെ വലിയ ഇഷ്ടമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷ് സൈനികരാണ് ഈ ചിങ്കണ്ണിയെ റഷ്യക്ക് കൈമാറിയത്. അന്ന്മുതൽ കഴിഞ്ഞ 74 വർഷമായി Saturn മോസ്‌കോ മൃഗശാലയിലായിരുന്നു.മോസ്‌കോ മൃഗശാലയിലെ വന്യജീവിവിഭാഗം തലവൻ ദിമിത്രി ബേസിലയെവാണ് ചീങ്കണ്ണിയുടെ മരണം വെളിപ്പെടുത്തിയത്.

Advertisment