Advertisment

മുടികൊഴിച്ചിൽ കുറയ്ക്കണോ; വീട്ടിലുണ്ട് നാല് വഴികൾ 

New Update

മുടികൊഴിച്ചില്‍ പലര്‍ക്കും വലിയ പ്രശ്‌നമാണ്. മുടിയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കിയില്ലെങ്കില്‍ മുടികൊഴിച്ചില്‍ വര്‍ധിക്കും. ശ്രദ്ധയും പരിചരണവുമാണ് മുടികൊഴിച്ചില്‍ കുറയ്ക്കാനുള്ള പ്രധാന മാര്‍ഗം. മാസത്തില്‍ ഒരിക്കല്‍ സ്പാ ചെയ്യുന്നത് മുടി കൊഴിച്ചിലും താരനും കുറയ്ക്കാൻ സഹായിക്കും. മുടികൊഴിച്ചിൽ മാറി തലമുടി തഴച്ചുവളരാൻ വീട്ടിൽ പരീക്ഷിക്കാവുന്ന നാല് മാർ​ഗങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

Advertisment

publive-image

സവാള നീര്‌...

കൊളോജന്‍ കോശങ്ങളുടെ വളര്‍ച്ചയെ പോഷിപ്പിക്കുന്ന സള്‍ഫര്‍ ധാരാളമായി അടങ്ങിയതാണ് സവാള നീര്‌. ഇത് മുടിയിഴകള്‍ക്ക് പുനര്‍ജ്ജീവന്‍ നൽകും. ഇതിന് പുറമേ തലയോട്ടി വൃത്തിയായിരിക്കാനും, രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സവാള നീര് സഹായകരമാണ്. സവാളയുടെ നീര് 15 മിനിറ്റ് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ശേഷം ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.

മൈലാഞ്ചി...

മുടി സംരക്ഷണത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മൈലാഞ്ചി. മൈലാഞ്ചിയ്ക്ക് മുടിയെ തിളക്കമുള്ളതാക്കാനുള്ള കഴിവുണ്ട്. മുടിയുടെ വേരിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കഴിവ് മൈലാഞ്ചിക്കുണ്ട്. ഒരു കപ്പ് മൈലാ‍ഞ്ചിപ്പൊടി അരകപ്പ് തൈരുമായി കൂട്ടികലര്‍ത്തുക. രണ്ട് മണിക്കൂറിന് ശേഷം ഇത് തലയോട്ടിയില്‍ തേച്ച്പിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം തല കഴുകി വൃത്തിയാക്കാം.

തേങ്ങാപ്പാല്‍...

പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയ തേങ്ങാപ്പാല്‍ മുടികൊഴിച്ചിലും, പൊട്ടലും കുറയ്ക്കും. മുടി കൂടുതൽ ബലമുള്ളതാകാൻ സഹായിക്കുന്നു. തേങ്ങാപ്പാല്‍ രാത്രിയില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. ശേഷം രാവിലെ കഴുകിക്കളയുക.

മുട്ടയുടെ വെള്ള...

ആഴ്ചയില്‍ ഒരിക്കല്‍ ഒരു മുട്ടയുടെ വെള്ളയും അല്‍പ്പം ഉലുവ അരച്ചതും ചേർത്ത് തലയോട്ടിയില്‍ നന്നായി പുരട്ടിയ ശേഷം കഴുകിക്കളയുക. മുടികൊഴിച്ചിൽ അകറ്റുക മാത്രമല്ല, താരൻ അകറ്റാനും ഇത് സഹായിക്കും.

Hair fall
Advertisment