2020 CBR 1000RR-R ഫയർ‌ബ്ലേഡിന്റെ ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, August 2, 2020

2019 -ൽ ഹോണ്ട പുതിയ CBR 1000RR-R ഫയർ‌ബ്ലേഡ്, CBR 1000RR-R ഫയർ‌ബ്ലേഡ് SP എന്നിവ ഹോണ്ടയുടെ ലിറ്റർ-ക്ലാസ് മോട്ടോർ‌സൈക്കിൾ‌ ബാഡ്‌ജിനായി ഒരു പുതിയ യുഗം ആരംഭിക്കാനായി അവതരിപ്പിച്ചിരുന്നു.

നിർമ്മാതാക്കൾ CBU റൂട്ട് വഴിയായി മോട്ടോർസൈക്കിൽ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും രാജ്യത്തുടനീളമുള്ള ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

വാഹനത്തിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്ന് ഹോണ്ട സ്ഥിരീകരിച്ചു.2020 ഫയർ‌ബ്ലേഡിന് കാര്യമായ ചില അപ്‌ഡേറ്റുകൾ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ സ്റ്റൈലിംഗ് മുമ്പത്തേതിനേക്കാൾ ഷാർപ്പാണ്, എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മെലിഞ്ഞ ജോഡി എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ ഒരു സെൻ‌ട്രൽ റാം-എയർ ഡക്റ്റ് ഉപയോഗിച്ച് വേർതിരിച്ച് ഇൻ‌ടേക്ക് പോർട്ടിലേക്ക് തടസ്സമില്ലാത്ത എയർ ഫ്ലോ നൽകുന്നു.

×