Advertisment

അതുല്യാ മോളുടെ 'ജനമൈത്രി ഭവനം' പാലുകാച്ചൽ ചടങ്ങ് നടത്തി

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

ഇടമറ്റം: ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ഇടമറ്റം കെ.റ്റി.ജെ.എം ഹൈസ്കൂളിലെ അതുല്യാ സജിക്ക് നിർമ്മിച്ചു നല്കിയ ഭവനത്തിൻ്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് നടന്നു.

പാലാ ഡി.വൈ.എസ്.പി സാജു വർഗീസ്, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി വിനോദ് പിള്ള, ചേർത്തല ഡി.വൈ.എസ്.പി കെ. സുഭാഷ്, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല, ജനമൈത്രി ജില്ലാ അസിസ്റ്റൻ് നോഡൽ ഓഫീസർ സരസിജൻ, പാലാ എസ്.എച്ച്.ഓ അനൂപ് ജോസ്, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, എസ്ഐ അഭിലാഷ്, എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ലളിതമായ പാലുകാച്ചൽ ചടങ്ങ് നടന്നത്.

publive-image

ജനമൈത്രി പോലീസിൻ്റെയും ജനസമിതിയുടെയും നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയാണ് വീട് നിർമ്മിച്ചു നല്കിയത്. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം സുശീൽ, സ്കൂൾ പ്രിൻസിപ്പൽ ബെന്നി തോമസ്, ജനമൈത്രി സബ്ബ് ഡിവിഷൻ കോർഡിനേറ്ററും വീടിൻ്റെ എഞ്ചിനിയറുമായ എ.എസ്.ഐ. സുരേഷ് കുമാർ ആർ, ജനമൈത്രി സിആർഓ ബിനോയി തോമസ്, ബിറ്റ് ഓഫീസർമാരായ സുദേവ് എസ്, പ്രഭു കെ ശിവറാം, ജനസമിതിയംഗങ്ങളായ പ്രഫ. പി ഡി ജോർജ്, സജി വട്ടക്കാനാൽ, ബൈജു കൊല്ലംപറമ്പിൽ, ജോയിച്ചൻ പൊട്ടൻകുളം, പി.പി.തോമസ്, ജോർജ് സന്മനസ്, ഡയാനാ രാജു, റ്റി.ഐ.ലീല, തോമസ് മാന്താടി, ലീലാമ്മ, വിജയൻ, ശ്രീകല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ വീട് പണിക്ക് വേണ്ട നേത്യത്വം നലകിയ പാലാ ഡി വൈ. എസ്. പി സാജു വർഗീസ്, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി വിനോദ് പിള്ള, ചേർത്തല ഡി .വൈ എസ് പി കെ സുഭാഷ്, ജനമൈത്രി ജില്ലാ അസിസ്റ്റൻ് നോഡൽ ഓഫീസർ സരസിജൻ, പാലാ എസ് എച്ച് ഓ അനൂപ് ജോസ്, എന്നിവരെ ജനസമിതിയും പൗരാവലിയും ചേർന്ന് ആദരിച്ചു.

publive-image

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല ആദരിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭവന നിർമ്മാണ കമ്മറ്റി കൺവീനറും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനറുമായ ഷിബു തെക്കേമറ്റം മൊമൊൻ്റോകൾ നൽകിയാണ് ആദരിച്ചത്.

ഒരു ദിവസം കൊണ്ട് വീടിന് നമ്പർ ഇട്ടു നൽകിയ പഞ്ചായത്ത് അധികാരികളെയും ഒരു ദിവസം കൊണ്ട് വൈദ്യുതി കണക്ഷൻ നല്കിയ കെ.എസ്.ഇ.ബി. ഭരണങ്ങാനം സബ്ബ് ഡിവിഷനിലെ അധികാരികളെയും യോഗത്തിൽ പ്രെത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

പാലുകാച്ചൽ ചടങ്ങിന് പഞ്ചായത്ത് സെക്രട്ടറിയുടെയും കെ .എസ്. ഇ. ബി എഞ്ചിനീയറുടെയും നേതൃത്വത്തിൽ ഇരു ഓഫീസുകളിലെയും ഉദ്യോഗസ്ഥരെല്ലാവരും എത്തിയതും ശ്രദ്ധേയമായി.

pala news
Advertisment