Advertisment

ബ്ലാക്‌ഹെഡ്സ്, വൈറ്റ്ഹെഡ്സ്; എങ്ങനെ ഒഴിവാക്കാം? വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍

New Update

ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് ബ്ലാക്‌ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്‍റെ പാളികളില്‍ ഒളിഞ്ഞിരിക്കുന്ന അഴുക്കുമാണ് പ്രധാനമായും ഇതിനൊക്കെ കാരണം. മൂക്കിനിരുവശവും ആണ് ഇവ കൂടുതലായും കാണപ്പെടുന്നത്.

Advertisment

publive-image

ബ്ലാക്‌ഹെഡ്സ് മാറാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം...

1. ബ്ലാക് ഹെഡ്സ്‌ നീക്കാൻ മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. ചെറുനാരങ്ങ മുറിച്ച് ബ്ലാക് ഹെഡ്‌സുള്ളിടങ്ങളില്‍ ഉരസുക (പ്രത്യേകിച്ച് മൂക്കിന് ഇരുവശങ്ങളിലും. ഇവിടെയാണ് ബ്ലാക് ഹെഡ്‌സ് കൂടുതലുണ്ടാകാന്‍ സാധ്യത).

2. ചെറുനാരങ്ങാനീരില്‍ പഞ്ചസാര ചേര്‍ത്ത് സ്‌ക്രബറുണ്ടാക്കാം. ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും മുഖത്ത് ബ്ലാക് ഹെഡ്‌സുണ്ടെങ്കില്‍ സ്‌ക്രബ് ചെയ്യാം. ഇത് മുഖക്കുരുവിന് പരിഹാരമാവുകയും ചെയ്യും. മുട്ടയുടെ വെള്ളയുടെ കൂടെ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് ബ്ലാക് ഹെഡ്‌സുള്ളിടത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുക്കാം. ഇങ്ങനെ ചെയ്യുന്നതും ബ്ലാക് ഹെഡ്‌സ് എളുപ്പത്തില്‍ നീങ്ങിക്കിട്ടാന്‍ സഹായിക്കും.

വൈറ്റ്ഹെഡ്സ് എങ്ങനെ ഒഴിവാക്കാം ?

1. പഞ്ചസാരയും തേനും യോജിപ്പിച്ച് മുഖത്ത് നന്നായി സ്ക്രബ്ബ്‌ ചെയ്യുന്നത് വൈറ്റ്ഹെഡ്സ്‌ മാറാൻ സഹായിക്കും. കുറഞ്ഞത് 10 മിനിറ്റ് എങ്കിലും മുഖത്ത് ആവി പിടിക്കുന്നതും നല്ലതാണ്. ഓട്‌സ് അരച്ചതും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ തേനും മിക്‌സ് ചെയ്ത് വൈറ്റ്ഹെഡ്സുള്ള ഭാഗങ്ങളിൽ പുരട്ടി 20 മിനിട്ടിനു ശേഷം കഴുകുന്നതും ഫലപ്രദമാണ്.

2. കടലമാവ് മുഖത്തെ വൈറ്റ്‌ഹെഡ്‌സ് അകറ്റാനുള്ള മറ്റൊരു വഴിയാണ്. കടലമാവും വെള്ളവും കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. കഴുകുന്നതിനു മുന്‍പ് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. ദിവസവും ഇങ്ങനെ ചെയ്യുന്നത് വൈറ്റ് ഹെഡ്‌സ് ഒഴിവാക്കാന്‍ ഏറെ ഗുണം ചെയ്യും.

3. വൈറ്റ്‌ഹെഡ്‌സ് ഇല്ലാതാക്കാനും നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. നാരങ്ങ നീര് അല്‍പം പഞ്ഞിയില്‍ എടുത്ത് വൈറ്റ്‌ഹെഡ്‌സ് ഉള്ള സ്ഥലത്ത് പുരട്ടുക. 15 മിനിട്ടോളം ഇത് തുടരാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യാം.

blackheads whiteheads
Advertisment