Advertisment

ബദാം;വിളർച്ചയ്ക്കുള്ള നല്ലൊരു പ്രതിവിധി,ബദാം മിൽക്ക് ഷേക്ക് ഉണ്ടാക്കിയാലോ !

New Update

ബദാം ഇനി മുതൽ കുതിർത്ത് മാത്രമല്ല ഷേക്കായും കഴിക്കാം. ബദാം മിൽക്ക് ഷേക്ക് വളരെ എളുപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

Advertisment

publive-image

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. കോപ്പര്‍, അയേണ്‍, വിറ്റാമിൻ എന്നിവ ധാരാളമായി ബദാമിൽ അടങ്ങിയിരിക്കുന്നു. വിളർച്ചയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ബദാം. വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. ബദാം ഇനി മുതൽ കുതിർത്ത് മാത്രമല്ല ഷേക്കായും കഴിക്കാം. ബദാം മിൽക്ക് ഷേക്ക് വളരെ എളുപ്പം തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ബദാം 20 എണ്ണം

പാൽ 3 കപ്പ്‌

പഞ്ചസാര 1 കപ്പ്

മിൽക്ക് മെയ്ഡ് 2 കപ്പ്‌

ഏലയ്ക്ക പൊടി ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ആദ്യം ബദാമിനെ 1/2 ഗ്ലാസ്‌ പാൽ ചേർത്ത് പേസ്റ്റ് പരുവത്തി‌ൽ അരച്ചെടുക്കുക. ബാക്കിയുള്ള പാലിനെ തിളപ്പിക്കാൻ വയ്ക്കുക. അതിന്റെ കൂടെ അരച്ച ബദാം, ഏലയ്ക്ക പൊടി, പഞ്ചസാര ചേർത്ത് നല്ലപോലെ തിളപ്പിച്ചെടുക്കുക. അല്പം കുറുകി വന്നാൽ തീ ഓഫ് ചെയ്തിട്ട് ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ചെടുക്കുക. ശേഷം കുടിക്കുക. പൊടിച്ച ബദാം ഉപയോ​ഗിച്ച് അലങ്കരിക്കാവുന്നതാണ്.

badam milk bdam
Advertisment