Advertisment

ഇതാ വ്യത്യസ്തമായ ഒരു രസം, കിടിലൻ 'മാങ്ങ രസം' ഉണ്ടാക്കിയാലോ 

author-image
സത്യം ഡെസ്ക്
New Update

രസം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല. വിശാലമായ ഊണിന് രസം കൂടി ഉണ്ടെങ്കിലെ പൂര്‍ണത കൈവരു. ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ കുറച്ച് രസം കുടിച്ചാൽ മതി. ഇനി മുതൽ രസം തയ്യാറാക്കുമ്പോൾ അൽപം മാങ്ങ കൂടി ചേർക്കൂ. സംഭവം വളരെ ടേസ്റ്റാണ് കേട്ടോ, രുചികരമായി 'മാങ്ങ രസം' തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

Advertisment

publive-image

വേണ്ട ചേരുവകൾ...

1.പരിപ്പ് 1/2 കപ്പ്

പഴുത്ത മാങ്ങ 1 എണ്ണം

കുരുമുളക് ചതച്ചത് 2 ടീസ്പൂൺ

ഉണക്കമുളക് ചതച്ചത് 1 ടീസ്പൂൺ

2.ജീരകം ചതച്ചത് 1 ടീസ്പൂൺ

കായം പൊടി ഒരു നുള്ള്

വെളുത്തുള്ളി 5 അല്ലി

എണ്ണ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

മല്ലിയില ആവശ്യത്തിന്

3. കടുക് വറുക്കാൻ വേണ്ടത്...

കടുക് 1 ടീസ്പൂൺ

ഉണക്കമുളക് 2 എണ്ണം

ഉലുവ 1/4 ടീസ്പൂൺ

കറിവേപ്പില ആവശ്യത്തിന്

ഇനി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ആദ്യം കുക്കറിൽ പരിപ്പ്, മാങ്ങാ, ചതച്ച ഉണക്ക മുളക്, ജീരകം, കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, കായം എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക.

ആവി പോയ ശേഷം ഒരു തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചൊഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് മല്ലിയില ചേർക്കുക.

പാനിൽ എണ്ണ ചൂടായ ശേഷം മൂന്നാമത് പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ചേർത്ത് കടുക്പൊട്ടിച്ച് രസത്തിലേക്ക് ഒഴിക്കുക. മാങ്ങ രസം തയ്യാറായി...

mango rasam
Advertisment