Advertisment

പപ്പടം കൊണ്ട് തോരൻ ഉണ്ടാക്കിയിട്ടുണ്ടോ?; ഇല്ലെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ!

author-image
സത്യം ഡെസ്ക്
New Update

വിവിധ തരം പപ്പടങ്ങൾ ഉണ്ട്. ഉച്ചയൂണിന് ചിലർക്ക് പപ്പടം നിർബന്ധമാണ്. പപ്പടം എണ്ണയിൽ വറുക്കാതെ തന്നെ തീയിൽ നേരിട്ട് ചുട്ടെക്കുന്നതും വളരെ രുചികരമാണ്. പപ്പടം കൊണ്ട് തോരൻ ഉണ്ടാക്കിയിട്ടുണ്ടോ. എങ്ങനെയാണ് പപ്പട തോരൻ ഉണ്ടാക്കുന്നതെന്ന് നോക്കാം...

Advertisment

publive-image

വേണ്ട ചേരുവകള്‍...

പപ്പടം 15 എണ്ണം

തേങ്ങ ചിരകിയത് 1 കപ്പ്

പച്ചമുളക് 4 എണ്ണം

വറ്റല്‍ മുളക് 2 എണ്ണം

ചെറിയ ഉള്ളി 2 എണ്ണം

വെളിച്ചെണ്ണ 4 ടീസ്പൂൺ

കടുക് 1/2 ടീസ്പൂൺ

കറിവേപ്പില ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്‌സിയിലിട്ട് ചതച്ചെടുക്കുക. പപ്പടം സാധാരണ ചെയ്യുന്നതു പോലെ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേര്‍ത്ത് ഇളക്കുക. കടുക് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും , ‌ചെറിയ ഉള്ളി, കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് പപ്പടം - തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക. ചെറുതീയിൽ വേവിച്ചെടുക്കുക...

all news pappadam thoran
Advertisment