Advertisment

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കൂടിയ ബിപിക്കും പെട്ടെന്ന് പരിഹാരം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമ്മള്‍ സദാ ജാഗരൂകരായിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വളരെ കുറച്ച് ലക്ഷണങ്ങളോടെയാണ് ഇത്തരം കാര്യങ്ങള്‍ പ്രകടമാവുന്നത്.

Advertisment

publive-image

ശാരീരികമായി സജീവമായിരിക്കുക, കൂടുതല്‍ വ്യായാമം ചെയ്യുക. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തം പമ്പ് ചെയ്യുന്നതില്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ധമനികളിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഇത് പിന്തുടര്‍ന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് അതീവ പ്രാധാന്യം നല്‍കേണ്ടതാണ്.

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കും. പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. തണ്ണിമത്തന്‍, വാഴപ്പഴം, അവോക്കാഡോ, ഓറഞ്ച്, ആപ്രിക്കോട്ട് എന്നിവയും അത് പോലെ ഇലക്കറികള്‍, തക്കാളി, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയും ധാരാളം കഴിക്കേണ്ടതാണ്. പാല്‍, തൈര്, ട്യൂണ, സാല്‍മണ്‍ പോലുള്ള സമുദ്രവിഭവങ്ങള്‍ എന്നിവ ധാരാളം പാലുല്‍പ്പന്നങ്ങള്‍ കഴിക്കുക. അണ്ടിപ്പരിപ്പ്, വിത്ത്, ബീന്‍സ് എന്നിവയും പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. ഇതെല്ലാം ശീലമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

വിട്ടുമാറാത്ത സമ്മര്‍ദ്ദം ഹൃദയമിടിപ്പിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകളിലെ സങ്കോചത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിനെ മറികടക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്.

ശാന്തമായ സംഗീതം കേള്‍ക്കുക, ധ്യാനിക്കുക, നടക്കാന്‍ പോകുക തുടങ്ങിയവയിലൂടെ നിങ്ങള്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയും. ഇതെല്ലാം മാനസിക സമ്മര്‍ദ്ദത്തെ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്.

blood pressure high bp
Advertisment