Advertisment

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വെടിക്കെട്ട്; റോമില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തു

New Update

publive-image

Advertisment

റോം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിക്കെട്ടിനെ തുടർന്ന് റോമിൽ പക്ഷികൾ കൂട്ടത്തോടെ ചത്തു. പക്ഷികൾ കൂട്ടത്തോടെ ചാവാനുള്ള കാരണം വ്യക്തമല്ല. പടക്കത്തിന്റെ ശബ്ദമാവാം പക്ഷികൾ ചാകാനിടയാക്കിയതെന്നാണ് കരുതുന്നതെന്ന് മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകർ പറഞ്ഞു.

റോഡുകളിലും റെയിൽവേ സ്റ്റേഷനിലുമടക്കംചത്തുകിടക്കുന്ന പക്ഷികളുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. മൃഗങ്ങൾക്കും പക്ഷികൾക്കും ഭീഷണിയുയർത്തുന്നതിനാൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും തടയണമെന്ന് മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടന അധികൃതരോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.

പക്ഷികളുടെ 'കൂട്ടക്കൊല'യാണ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടന്നതെന്ന് സംഘടന ആരോപിച്ചു. പടക്കങ്ങൾ പൊട്ടിക്കുന്നത് മൃങ്ങൾക്കും പക്ഷികൾക്കും അപകടമുണ്ടാക്കുന്നത് പതിവാണെന്നും സംഘടനാ പ്രവർത്തകർ പറയുന്നു.

Advertisment