Advertisment

കാസര്‍കോട് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ അടിച്ചു കൊലപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസര്‍കോട്: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ അടിച്ചു കൊലപ്പെടുത്തി. പെര്‍ള കെ ജി റോഡിനടുത്തുള്ള അജിലടുക്ക സ്വദേശിനി സുശീലയെ (38) ആണ്‌ ഭര്‍ത്താവ് ജനാര്‍ദ്ദന (45) പലകകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ദിവസവും മദ്യപിച്ചെത്തി ജനാര്‍ദ്ദന ഭാര്യയുമായി വഴക്കുകൂടുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. പെര്‍ള ടൗണിലൂടെ പോവുകയായിരുന്ന ജനാര്‍ദ്ദനയെ നാട്ടുകാര്‍ പിടികൂടി ബദിയടുക്ക പോലിസില്‍ ഏല്‍പിച്ചു.

Advertisment