Advertisment

250 സിസി വിൽപ്പനയിൽ ഡ്യൂക്കിനെ പിന്തള്ളി ഹസ്‌ഖി ഇരട്ടകൾ 

New Update

സ്വീഡനിൽ നിന്നുള്ള ഹസ്‌ഖ്‌വർണ കെടിഎമ്മിന്റെ കീഴിലുള്ള കമ്പനി സ്വാർട്ട്പിലൻ 250, വിറ്റ്പിലൻ 250 എന്നീ രണ്ട് ഇരട്ട മോഡലുകളുമായാണ് വിപണിയിൽ എത്തിയത്.

Advertisment

ഇന്ത്യയിൽ വളർന്നുവരുന്ന ക്വാർട്ടർ ലിറ്റർ ശ്രേണിയിൽ അധിവേഗമാണ് ഹസ്‌ഖ്‌വർണ സ്വാധീനം ചെലുത്തിയത്. 2019-ൽ ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ അരങ്ങേറ്റം കുറിച്ച 250 മോഡലുകൾക്ക് 1.80 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

publive-image

കെടിഎം എജിയുടെ ഭാഗമായതിനാൽ ഹസ്‌ഖ്‌വർണ രാജ്യമെമ്പാടുമുള്ള കെടിഎമ്മിന്റെ ഡീലർഷിപ്പുകളിൽ നിന്നാണ് വിൽപ്പനയ്ക്ക് എത്തുന്നത്. യഥാർഥത്തിൽ 250 ഡ്യൂക്കിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്ന സ്പോർട്‌സ് മോട്ടോർസൈക്കിളുകളാണ് സ്വാർട്ട്പിലനും വിറ്റ്പിലനും.

2020 ജൂലൈയിൽ ഹസ്ഖി 250 ഇരട്ടകളുടെ 725 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിക്കപ്പെട്ടു. അവരുടെ സംയോജിത വിൽപ്പന ഡ്യൂക്ക് 250 മോഡലിനേക്കാൾ കൂടുതലാണ് എന്നത് ശ്രദ്ധേയമായി. കെടിഎം ഡ്യൂക്ക് 250-യുടെ മൊത്തം 208 യൂണിറ്റുകളാണ് കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത്.

auto news husqvarna 250
Advertisment