Advertisment

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറാന്‍ സാധ്യതയെന്ന് പ്രവചനം; 2021ല്‍ രാജ്യത്തിന്റെ വളര്‍ച്ച 11.5 ശതമാനത്തിലെത്തുമെന്ന് ഐഎംഎഫ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം അതിവേഗം കരകയറാന്‍ സാധ്യതയുണ്ടെന്ന പ്രവചനവുമായി ഐഎംഎഫ്. രാജ്യത്തിന്റെ വളര്‍ച്ച 2021ല്‍ 11.5 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം.

ഐഎംഎഫിന്റെ 2021-ലെ പ്രവചന പ്രകാരം ഇന്ത്യക്ക് പിന്നാലെ ചൈനയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുക. 8.1 ശതമാനമാണ് ചൈനയുടെ ജിഡിപിയെന്ന് കണക്കാക്കുന്നു. മലേഷ്യ 7%, തുര്‍ക്കി 6% സ്‌പെയിന്‍ 5.9%, ഫ്രാന്‍സ് 5.5% യുഎസ് 5.1% ഇങ്ങനെ പോകുന്ന പ്രവചനങ്ങള്‍.

2020-ല്‍ ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായി ചുരുങ്ങിയിരുന്നു. 10.3 % ആയിരുന്നു അന്ന് പ്രതീക്ഷിച്ചിരുന്നത്.

Advertisment