Advertisment

നിരോധിച്ച 59 ചൈനീസ് ആപ്പുകളോട് ചോദ്യങ്ങളുമായി ഇന്ത്യ; ഉത്തരം നല്‍കാന്‍ മൂന്നാഴ്ച സമയം; ടിക് ടോക് ഉത്തരം നല്‍കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് നിരോധിക്കപ്പെട്ട 59 ചൈനീസ് ആപ്പുകളോട് 77 ചോദ്യങ്ങളുമായി ഇന്ത്യ. എല്ലാ ആപ്പുകളോടും ഒരേ ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സ്വകാര്യത നയം, പരസ്യദാതാക്കള്‍, നികുതി, വ്യവസായ ഘടന, മറ്റേതെങ്കിലും രാജ്യങ്ങളില്‍ അന്വേഷണം നേരിടുന്നുണ്ടോ, വിദേശ ഭരണകൂടങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കല്‍, ഉള്ളടക്കം സെന്‍സര്‍ ചെയ്യല്‍, സ്വാധീനിക്കല്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് ചോദ്യങ്ങള്‍.

ടിക് ടോക്, ഹെലോ, യുസി ബ്രൗസര്‍ തുടങ്ങിയ 59 ചൈനീസ് ആപ്പുകളാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അതേസമയം, ഇന്ത്യ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ടിക് ടോക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരം ലഭിച്ചുകഴിഞ്ഞാല്‍ ഭാവി നടപടി എന്തായിരിക്കുമെന്ന് വ്യക്തമല്ല.

Advertisment