Advertisment

ഹിന്ദി ചീനി ഭായി ഭായി ! ചൈന ഒരിക്കൽ ഈ മുദ്രാവാക്യവുമുയർത്തി ആലിംഗനം ചെയ്തശേഷം പിന്നിൽ കത്തികയറ്റിയ അനുഭവം ഭാരതത്തിലെ പഴയ തലമുറ മറക്കാനിടയില്ല; 45 വർഷങ്ങൾക്കുശേഷം അതിൻ്റെ തനിയാവർത്തനമാണ്‌ ഇപ്പോൾ നടന്നതെന്ന് പറയാതിരിക്കാനാകുമോ ?

New Update

publive-image

Advertisment

ഹിന്ദി ചീനി ഭായി ഭായി !

ചൈന ഒരിക്കൽ ഈ മുദ്രാവാക്യവുമുയർത്തി ആലിംഗനം ചെയ്തശേഷം പിന്നിൽ കത്തികയറ്റിയ അനുഭവം ഭാരതത്തിലെ പഴയ തലമുറ മറക്കാനിടയില്ല. 45 വർഷങ്ങൾക്കുശേഷം അതിൻ്റെ തനിയാവർത്തനമാണ്‌ ഇപ്പോൾ നടന്നതെന്ന് പറയാതിരിക്കാനാകുമോ ? കാരണം...

നരേന്ദ്ര മോഡി ഇതുവരെ 9 തവണ ചൈന സന്ദർശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെന്ന നിലയിൽ 5 തവണയും ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ 4 തവണയും. മറ്റൊരു പ്രധാനമന്ത്രിമാരും ഇത്രയധികം പ്രാവശ്യം ചൈന സന്ദർശിച്ചിട്ടില്ല.

ജവഹർലാൽ നെഹ്‌റു,രാജീവ് ഗാന്ധി , അടൽ ബിഹാരി വാജ്‌പേയ്, നരസിംഹറാവു എന്നിവർ ഓരോ തവണയും ഡോക്ടർ മൻമോഹൻ സിംഗ് രണ്ടുതവണയുമാണ് ചൈന സന്ദർശിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് രാഷ്ട്രപതി ഷീ ജിൻപിംഗും ഇതുവരെ പല വേദികളിലായി 18 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതുമൊരു റിക്കാർഡാണ്‌. പരസ്പ്പരം ആക്രമിക്കുകയില്ല എന്ന സുപ്രധാനമായ രണ്ടു സൈനിക ഉടമ്പടികളിൽ ഇരു നേതാക്കളും ഒപ്പുവച്ചിട്ടുമുണ്ട്.

ഇരു സൈന്യവും മുഖത്തോടുമുഖം നിന്ന രണ്ടുമാസം നീണ്ട ഡോക്ക് ലാം വിവാദത്തിനുശേഷവും ചൈന അവിടെ ഹെലിപ്പാഡുകളും കെട്ടിടങ്ങളും പണിയുകയുണ്ടായി എന്നും നാമറിയണം.

കഴിഞ്ഞ ഒരു വർഷം മാത്രം ചൈനീസ് സൈന്യം അതിർത്തിലംഘനം നടത്തിയത് 650 തവണയാണ്. ചൈന LAC യോടടുത്ത് വളരെ നല്ല റോഡുകൾ നിർമ്മിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ റോഡ് നിർമ്മിക്കുന്നതിന് അവർ തടസ്സം നിൽക്കുകയുമാണ്.

അതിർത്തിയോട് ചേർന്ന് റോഡ് നിർമ്മിച്ചതിനാൽ അതിർത്തി ലംഘനം ഒരേസമയം പല സ്ഥലങ്ങളി ലായാണ് അവർ നടത്തുന്നത്. അതിർത്തി പ്രദേശങ്ങളിലുള്ള അവകാശവാദം ഇരു രാജ്യങ്ങളും തുല്യമായി ഉന്നയിക്കുന്നതാണ് പ്രശ്‍നം പരിഹരിക്കാൻ വിഘാതമാകുന്നത്. മാത്രവുമല്ല ചൈനയുടെ മാർക്കടമുഷ്ടി പലപ്പോഴും അതിരുവിടുന്നുമുണ്ട്.

ചൈന ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി നിലനിൽക്കുന്നതിൽ ഇന്ത്യയുടെ പങ്ക് വലുതാണ്. അതിനുലച്ചിൽ വന്നാൽ ചൈനയുടെ സ്ഥിതി പരിതാപകരമാകും. അതുപോലെതന്നെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ അവരുടെ മരുന്നുൽപ്പാദനത്തിനുള്ള 70 % അസംസ്കൃത വസ്തുക്കളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അത് നിലച്ചാൽ ഇവിടെയും പ്രശ്‍നം ഗുരുതരമാകും.

രമ്യമായ ശാശ്വത പരിഹാരം ചൈനയുമായുള്ള അതിർത്തിത്തർക്കത്തിൽ ഉണ്ടാകാത്തിടത്തോളം ചൈനയുടെ വഞ്ചനാപരമായ സമീപനങ്ങൾ നമുക്ക് എന്നും തലവേദനയായി തുടരുകതന്നെ ചെയ്യും.

Advertisment