Advertisment

ഇന്ത്യയിൽ കോവിഡ് രോഗികൾ 7 ലക്ഷം കടന്നു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ ലോകത്തേറ്റവും കൂടുതൽ കോവിഡ് രോഗികൾ ഇന്ത്യയിലാണുള്ളത്. റഷ്യ ഇപ്പോൾ നാലാം സ്ഥാനത്താണ്.ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്തത്. 158 ദിവസം കൊണ്ടാണ് 7 ലക്ഷം കടന്നത്.മഹാരാഷ്ട്ര ,ഡൽഹി, തമിഴ് നാട് എന്നിവിടങ്ങളിലാണ് 60% കേസുകളും. മഹാരാഷ്ട്രയിൽ മാത്രം 29 % രോഗബാധിതരുണ്ട്.

Advertisment

publive-image

5 ലക്ഷത്തിൽ നിന്ന് 6 ലക്ഷമാകാനും 6 ൽ നിന്ന് 7 ലക്ഷമാകാനും കേവലം 5 ദിവസങ്ങൾ വീതമാ ണെടുത്തത്.ഈ കണക്കുവച്ചുനോക്കുമ്പോൾ ഈ മാസം തന്നെ രോഗികളുടെ എണ്ണം 12 ലക്ഷം കവിയുമെന്നാണ് അനുമാനം.

ഇന്ത്യയിൽ ആദ്യരോഗിയിൽനിന്ന് ( ജനുവരി 30 ) രോഗികൾ ഒരു ലക്ഷമാകുന്നത് 110 ദിവസം ( 18 മെയ് ) കൊണ്ടായിരുന്നു. അടുത്ത 15 ദിവസം (ജൂൺ 2 ) കൊണ്ട് 2 ലക്ഷവും, പിന്നീടങ്ങോട്ട് 11 ദിവസം ( 13 ജൂൺ) കൊണ്ട് 3 ലക്ഷവും, 7 ദിവസത്തിൽ ( 20 ജൂൺ) 4 ലക്ഷവും, 6 ദിവസം കൊണ്ട് (26 ജൂൺ) 5 ലക്ഷവും, 5 ദിവസം കൊണ്ട് (ജൂലൈ 1 ) 6 ലക്ഷവും, വീണ്ടും 5 ദിവസത്തിൽ (6 ജൂലൈ ) 7 ലക്ഷവും കടക്കുകയായിരുന്നു.

ഇന്ത്യയിൽ രോഗമുക്തി നേടുന്നവർ 60 % ആണ്. മരിക്കുന്നത് 2.82 % വും. അതായത് 100 പേർ രോഗബാധിതരാകുന്നതിൽ 3 പേർ മരിക്കുന്നു.

മുംബൈയിൽ 2 ലക്ഷത്തിലധികം രോഗികളുണ്ട്. ഡൽഹിയിലും തമിഴ് നാട്ടിലും ഓരോ ലക്ഷത്തിലധികമാണ് രോഗികൾ. ഇന്ത്യയിൽ ആകെ മരണം 19,793 ആണ്.

india covid case increase
Advertisment