Advertisment

സ്വാതന്ത്ര്യദിനാഘോഷം സൗദിയിലെ ലുലുവില്‍ ഒരാഴ്ച്ച നീണ്ടുനില്‍കുന്ന ഇന്ത്യാഫെസ്റ്റിന് തുടക്കമായി.

author-image
admin
New Update

റിയാദ്- ഭാരതത്തിന്‍റെ എഴുപത്തിനാല് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൗദിയിലെ ലുലുഹൈപര്‍മാര്‍ക്കറ്റു കളില്‍ ഇന്ത്യ ഫെസ്റ്റ് ആരംഭിച്ചു.  ആഗസ്റ്റ് 12 ന് ആരംഭിച്ച്  ഈ മാസം 18 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈവിദ്ധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണിതന്നെ  ഉപഭോക്താക്കള്‍ക്കായി  ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്.

Advertisment

publive-image

ലുലുവിന്റെ ലോകമെമ്പാടുമുള്ള  നേരിട്ടുള്ള വിതരണക്കാരുമായി സഹകരിച്ച് 2000ത്തോളം ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.

കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഏറ്റവും നല്ല ഫ്രഷ് വിഭവങ്ങള്‍ നല്‍കാനാവും. ഭൂമിശാസ്ത്രപരമായി സൗദിയുമായി അടുത്ത പ്രദേശമെന്ന നിലയില്‍ എല്ലാ ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളും സാധാരണയായി ലുലുവില്‍ ലഭിക്കാറുള്ളതാണ്. ഇതിന് പുറമെ സ്‌നാക്‌സ്, സ്റ്റേഷനറി, മൊബൈല്‍ ഫോണ്‍, യുണിഫോം, ഷൂ, ബാഗ് തുടങ്ങിയവക്കെല്ലാം മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

publive-image

ഇന്ത്യ ഫെസ്റ്റിനുപുറമെ സ്കൂള്‍ കുട്ടികള്‍ക്കായി  ഇ-ലേണിംഗ് ഗാഡ്‌ജെറ്റുകൾ, സ്റ്റേഷനറി, യൂണിഫോം, ഷൂസ്, ബാഗുകൾ തുടങ്ങി നിരവധി ഉൽ‌പ്പന്നങ്ങൾ മികച്ച വിലകിഴിവില്‍  ലുലുവില്‍ ലഭ്യമാകും.

 

1

Advertisment