Advertisment

ഇടമിന്നൽ പ്രഹരം ഇത്രയധികം ഇന്ത്യയിൽ മാത്രം എന്തുകൊണ്ട് ?

New Update

ഇടിമിന്നലേറ്റ് ബീഹാറിൽ മാത്രം വിവിധയിടങ്ങളിലായി ഇന്നലെ മരിച്ചത് 100 പേരാണ്. കഴിഞ്ഞ വർഷം ജൂൺ 27 ന് ഇവിടെ 30 പേരാണ് ഇത്തരത്തിൽ മരണപ്പെട്ടത്.

Advertisment

publive-image

നേപ്പാളിനോടുചേർന്ന ബീഹാറിലെ ഉയർന്ന സമതലങ്ങളിൽ ( പീഠഭൂമികൾ) നെല്ല് വിളവിറക്കാനും ചോളം,കപ്പലണ്ടി എന്നിവയുടെ വിളവെടുപ്പിനുമായി കർഷകർ പകലെല്ലാം പാടങ്ങളിൽ ജോലിയിലാണ്.

മൺസൂൺ കാലത്താണ് നെൽകൃഷി ഇറക്കുന്നത്.അത് വർഷത്തിൽ ഒറ്റത്തവണമാത്രം. മൺസൂൺ കാലത്ത് മഴ ആരംഭിക്കുമ്പോൾ തന്നെ ഇവിടെ ന്യൂനമർദ്ദം രൂപം കൊള്ളുക സാധാരണമാണ്. അതിൻ്റെ ഫലമായി ശക്തമായ കൊടുങ്കാറ്റും തുടർന്ന് ഇടിമിന്നലോടുകൂടിയ മഴയും പതിവായുണ്ടാകുന്നു. ഇന്നലെ സംഭവിച്ചതും അതാണ്.

മഴ ശക്തമായപ്പോൾ നനയാതിരിക്കാൻ ആളുകൾ പാടത്തുനിന്നും അടുത്തുള്ള മരങ്ങൾക്കു കീഴിലേക്ക് മാറിയതാണ് കൂടുതൽ അപകടകരമായത്. ഇടി എളുപ്പം ചായുന്നത് ഉയരമുള്ള മരങ്ങളിലാണ്. മരച്ചുവട്ടിൽ നിന്നവരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്.

ഇന്ത്യയിൽ മാത്രമാണ് ഇത്രയധികമാളുകൾ ഇടിമിന്നലേറ്റ് മരിക്കുന്നത്. ഒരു വർഷം 2000 ആളുകൾവരെ മരണപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ ഒരു വർഷം ശരാശരി 30 പേർ മാത്രമാണ് ഇങ്ങനെ മരിക്കുന്നത്. ബ്രിട്ടനിൽ ഈ നിരക്ക് കഷ്ടിച്ച് വെറും 3 പേർ മാത്രം.

ഇന്നലെ ബീഹാറിലെ 24 ജില്ലകളിൽ ഇടിമിന്നൽ അപകടം നടന്നതായാണ് റിപ്പോർട്ടുകൾ. മൺസൂൺ മഴയെ മാത്രമാശ്രയിച്ച് വർഷത്തിൽ ഒറ്റത്തവണമാത്രം കൃഷിയിറക്കുന്ന ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും മൺസൂൺ എത്തുന്നന്നതോടുകൂടി വയലേലകൾ സജീവമാകുകയാണ്. ലക്ഷക്കണക്കിനാൾക്കാരാണ് ആ സമയത്ത് പണിയെടുക്കാനായി പാടങ്ങളിൽ ഉണ്ടാകുക. ഇടിമിന്നലിൽ അപകടം വർദ്ധിക്കാനുള്ള ഒരു കാരണം അതാണ്.

മറ്റൊന്ന് കലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം പര്യാപ്തമല്ല എന്നതുതന്നെ. പാശ്ചാത്യരാജ്യങ്ങളിൽ ഇടിമിന്നൽ മുന്നറിയിപ്പ് സംവിധാനം കൂടുതൽ കൃത്യതയുള്ളതാണ്. ഓരോ പ്രദേശത്തും ഉണ്ടാകാൻ പോകുന്ന മഴയും, കാറ്റിന്റെ ഗതിയും,ഇടി ,മിന്നൽ എന്നിവ അവിടെ വ്യക്തമായി പ്രവചിക്കുമ്പോൾ നമുക്കിനിയും ആ സംവിധാനങ്ങൾ നിലവിലില്ല എന്നതാണ് യാഥാർഥ്യം.

ഇതുകൂടാതെ ഭാരതത്തിന്റെ ഭൗഗോളിക സ്ഥിതിയും ഒരു കാരണമാകുന്നുണ്ട്. ഭാരതത്തിന്റെ പകുതിഭാഗം ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ദ്വീപ് പോലെയാണ്. അതുകൊണ്ടുതന്നെ മൺസൂൺ കാറ്റ് ഇന്ത്യയിൽ വളരെ ശക്തമായി വീശിയടിക്കപ്പെടുന്നു. തന്മൂലം മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും സ്ഥിരമായി ഉണ്ടാകുന്നു.

india
Advertisment