Advertisment

ലോക്ക്ഡൗണ്‍ എഫക്ട്: ഇന്ത്യക്കാരുടെ ഡാറ്റ ഉപയോഗത്തില്‍ വന്‍ വര്‍ധനവ്; ഒരാള്‍ ഒരു മാസം ഉപയോഗിക്കുന്നത് 11 ജിബി

author-image
ടെക് ഡസ്ക്
New Update

publive-image

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം ഇന്ത്യയില്‍ ഡാറ്റ ഉപയോഗത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഒരു ഉപയോക്താവ് ഇന്ത്യയില്‍ പ്രതിമാസം ഉപയോഗിക്കുന്നത് 11 ജിബിയാണെന്നാണ് റിപ്പോര്‍ട്ട്. 'ഇവൈ ഡിജിറ്റല്‍ കണ്‍സ്യൂമര്‍ സര്‍വേ' റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

61 ശതമാനം പേര്‍ ലോക്ക്ഡൗണിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കണ്ടന്റ് സ്ട്രീം ചെയ്യുന്നുണ്ട്. വീഡിയോ സ്ട്രീമിംഗ് 1.2 ഇരട്ടിയായി വര്‍ധിച്ചു. ആഴ്ചയില്‍ ശരാശരി വീഡിയോ സ്ട്രീമിംഗ് സമയം ഒരാള്‍ക്ക് 4.2 മണിക്കൂര്‍ ആയി വര്‍ധിച്ചതായും സര്‍വേ വ്യക്തമാക്കുന്നു.

Advertisment