Advertisment

'ഇന്ത്യന്‍ 2' ചിത്രീകരണത്തിനിടെ അപകടം: നേരിട്ട് ഹാജരാകാന്‍ കമലിന് അന്വേഷണസംഘത്തിന്റെ നിര്‍ദേശം

New Update

ചെന്നൈ: 'ഇന്ത്യന്‍ 2' സിനിമയുടെ ചിത്രീകരണത്തിനിടെ ഫെബ്രുവരി 19ന് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ടു ചൊവ്വാഴ്ച നേരിട്ടു ഹാജരാകാന്‍ നടന്‍ കമല്‍ ഹാസന് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം.

Advertisment

publive-image

സംവിധായകന്‍ ഷങ്കറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചെന്നൈയ്ക്കു സമീപം നസ്രത്ത്‌പേട്ടില്‍ നടന്ന ചിത്രീകരണത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണു അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ ഉള്‍പ്പെടെമൂന്നു പേര്‍ മരിച്ചിരുന്നു.

നേരത്തെ, മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന കമല്‍ ഹാസന്റെ ആവശ്യം തള്ളി നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു. നടനും സംവിധായകനും അപകടത്തിന്റെ ഉത്തരവാദിത്തമുണ്ടെന്നു നിര്‍മാണ കമ്പനിയായ ലൈക്കാ പ്രൊഡക്ഷന്‍സ് തുറന്നടിച്ചു. അപകടത്തിനു പിന്നാലെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിര്‍മാതാക്കള്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് കമല്‍ ആവശ്യപ്പെട്ടിരുന്നു.

accident indian2
Advertisment