Advertisment

ഒരു വാട്ടര്‍ ബോട്ടിലിനെക്കാള്‍ വില കുറഞ്ഞതായിരിക്കും കോവാക്‌സിനെന്ന് ഭാരത് ബയോടെക്; മനുഷ്യരില്‍ നടത്തുന്ന രണ്ടാം ഘട്ട പരീക്ഷണം സെപ്തംബര്‍ ആദ്യ വാരം നടത്തും; കോവാക്‌സിന്‍ നിര്‍മ്മാണം പുരോഗതിയില്‍

New Update

publive-image

Advertisment

ഹൈദരാബാദ്: ഒരു വാട്ടര്‍ ബോട്ടിലിനെക്കാള്‍ ചെലവ് കുറഞ്ഞ വാക്‌സിന്‍ നിര്‍മ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭാരത് ബയോടെക് എം.ഡി. കൃഷ്ണ എല്ല പറഞ്ഞു. ഇന്ത്യയുടെ ആദ്യ കൊവിഡ് വാക്‌സിന്‍ (കോവാക്‌സിന്‍) നിര്‍മ്മിക്കുന്ന സ്ഥാപനമാണ് ഭാരത് ബയോടെക്.

''വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഞങ്ങള്‍ക്ക് ധാരാളം വൈദഗ്ധ്യമുണ്ട്. യുഎസും ലോകാരോഗ്യസംഘടനയും വാക്‌സിന്‍ നിര്‍മ്മാണത്തെ പിന്തുണക്കുന്നു. പൊതുശത്രുവിനെ നേരിടാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ഒരു വാട്ടര്‍ ബോട്ടിലിനെക്കാള്‍ ചെലവ് കുറഞ്ഞ വാക്‌സിന്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം''-അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ ഗവേഷണം നടക്കുന്ന ജീനോം വാലിയില്‍ വിവിധ കമ്പനി മേധാവികളുമായി നടന്ന യോഗത്തിലാണ് കൃഷ്ണ എല്ല ഇക്കാര്യം വ്യക്തമാക്കിയത്. തെലങ്കാന മന്ത്രി കെ. താരക രാമറാവുവും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ആദ്യഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയവരില്‍ ആരിലും പ്രതികൂലമായ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 14 ദിവസം മുമ്പ് ആദ്യ ഡോസ് ലഭിച്ച വോളണ്ടിയേഴ്‌സിന് രണ്ടാമത്തെ ഡോസ് നല്‍കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മനുഷ്യരില്‍ നടത്തുന്ന രണ്ടാം ഘട്ട പരീക്ഷണം സെപ്തംബര്‍ ആദ്യവാരം നടക്കും. 2021ന്റെ ആദ്യ പകുതിയില്‍ കോവാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment