Advertisment

പത്തുമുപ്പതു വര്‍ഷം മുമ്പ് ഇതുപോലൊരു സ്വാതന്ത്ര്യദിനാഘോഷം; അന്ന് ഉമ്മന്‍ ചാണ്ടി ധനമന്ത്രി ; കാര്‍ അതിവേഗം മുന്നോട്ട്, അപ്പോഴാണ് മാത്യുവിനു കാര്യം പിടികിട്ടുന്നത്; മാത്യുവിന്റെ ഷര്‍ട്ട് ഊരി അണിഞ്ഞ് ധനമന്ത്രി കൃത്യസമയത്ത് പത്തനംതിട്ടയിലെത്തി സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു !! വൈറല്‍ കുറിപ്പ്‌

New Update

തിരുവനന്തപുരം: പത്ത് മുപ്പത് വര്‍ഷം മുമ്പു നടന്ന ഒരു സ്വാതന്ത്രദിനഘോഷത്തിലെ വിശേഷങ്ങള്‍ പങ്കുവച്ച് മുന്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിടി ചാക്കോയുടെ വൈറല്‍ കുറിപ്പ് . അന്ന് മുന്‍മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്നു.

Advertisment

publive-image

പിടി ചാക്കോയുടെ കുറിപ്പ് വായിക്കാം.

പത്തുമുപ്പതു വര്‍ഷം മുമ്പ് ഇതുപോലൊരു സ്വാതന്ത്ര്യദിനാഘോഷം; അന്ന് ഉമ്മന്‍ ചാണ്ടി ധനമന്ത്രി.

പത്തനംതിട്ടയിലാണ് ചീഫ് ഗസ്റ്റായി പങ്കെടുക്കേണ്ടത്. രാവിലെ 9 മണിക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മന്ത്രിമാര്‍ സല്യൂട്ട് സ്വീകരിച്ച് ദേശീയ പതാക ഉയര്‍ത്തും. മുഖ്യമന്ത്രി തിരുവനന്തപുരത്തും.

കോവിഡ് നിരീക്ഷണത്തില്‍ സ്വയം പ്രവേശിച്ചതിനാല്‍ ഇത്തവണ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കു പകരം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പതാക ഉയര്‍ത്തിയത്.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ ഉമ്മന്‍ ചാണ്ടി നിവൃത്തിയുണ്ടെങ്കില്‍ പങ്കെടുക്കില്ല. കാരണം, അതു കൃത്യസമയത്തു തുടങ്ങി കൃത്യസമയത്ത് സമാപിക്കുന്ന പരിപാടിയാണ്. തിരക്കിനിടയില്‍ സമയം പാലിക്കാന്‍ കഴിയാതെ വരും.

പുതുപ്പള്ളിയില്‍ നിന്ന് രാവിലെ 8നു പുറപ്പെട്ടാല്‍ 9 മണിക്ക് പത്തനംതിട്ടയിലെത്താം. അന്ന് ഞായറാഴ്ചയായിരുന്നു. ദശാബ്ദങ്ങളായി ഞായറാഴ്ച നടക്കുന്ന പുതുപ്പള്ളി ദര്‍ബാറിന് 2 മണിക്കൂര്‍ ബ്രേക്കു കൊടുത്ത് ധനമന്ത്രി ആള്‍ക്കൂട്ടത്തില്‍ നിന്ന് ഊളിയിട്ടു. അവിടെയുണ്ടായിരുന്ന ഏക ഷര്‍ട്ട് എടുത്തു ധരിച്ചപ്പോഴാണ് അതു നിറയെ കരിമ്പനടിച്ച് ഉപയോഗശൂന്യമാണെന്ന് മനസിലായത്.

അതു ധരിച്ചുകൊണ്ടു പോകരുതെന്ന് അനുയായികള്‍ വിലക്കി. എന്താ ഒരു വഴി?

അപ്പോഴാണ് തന്റെ ശരീരഘടനയുള്ള പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് വിഎം മാത്യു അവിടെ നില്ക്കുന്നതു കണ്ടത്. മാത്യുവിനെ വിളിച്ച് കാറില്‍ കയറ്റി. ഞാനിവിടെ നിന്നോളാം, തിരിച്ചുവന്നിട്ടു കണ്ടാല്‍ മതി എന്നൊക്കെ മാത്യു ഒഴിവുകഴിവു പറയുന്നുണ്ട്.

കാര്‍ അതിവേഗം മുന്നോട്ട്. അപ്പോഴാണ് മാത്യുവിനു കാര്യം പിടികിട്ടുന്നത്.

മാത്യുവിന്റെ ഷര്‍ട്ട് ഊരി അണിഞ്ഞ് ധനമന്ത്രി കൃത്യസമയത്ത് പത്തനംതിട്ടയിലെത്തി സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു !!

umman chandi indipendence day
Advertisment